തിരുവനന്തപുരം: സ്വകാര്യ ബസ് സര്‍വീസുകള്‍ ഉടന്‍ തന്നെ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. ചില സര്‍വീസുകള്‍ നാളെ തന്നെ ആരംഭിക്കുമെന്നും ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ ചില ബസുകള്‍ ഇന്ന് സര്‍വീസ് തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ബസ് ഉടമകള്‍ അവരുടെ പ്രയാസങ്ങള്‍ ആണ് ചര്‍ച്ചയില്‍ ഉന്നയിച്ചത്. അത് സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കുകയാണെന്നും മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.
പല ബസുകളും അറ്റകുറ്റ പണികളിലാണ്. അത് തീരുന്ന മുറക്ക് അവ സര്‍വീസ് നടത്തിത്തുടങ്ങുമെന്നും ചില ബസുകള്‍ ഇന്നു തന്നെ നിരത്തിലിറങ്ങിയിട്ടുണ്ടെന്നും ബസുടമകളുടെ സംഘടന നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. എത്രയും വേഗത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുവാന്‍ തയാറാണെന്ന കാര്യം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാറിനെ ധിക്കരിക്കുവാനോ വെല്ലുവിളിക്കുവാനോ തയാറല്ല. ഈ കോവിഡ് കാലഘട്ടത്തില്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും ഒപ്പം നിന്നുകൊണ്ട് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു. ഡീസലടിക്കാനോ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനോ പര്യാപ്തമാവാത്ത വിധം വലിയ നഷ്ടം സംഭവിക്കുകയാണെങ്കില്‍ അക്കാര്യം സര്‍ക്കാറിനെ അറിയിക്കും.
തങ്ങളുടെ വിഷമം കേള്‍ക്കാനുള്ള സന്മനസ് സര്‍ക്കാറിനുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും ബസുടമകളുടെ പ്രതിനിധികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: