കൊച്ചി: പാലക്കാട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 23 വയസുള്ള യുവാവിനെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 17ന് മാലിദ്വീപില്‍ നിന്ന് ഐഎന്‍എസ് ജലാശ്വ എന്ന കപ്പലില്‍ കൊച്ചിയില്‍ എത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അന്ന് തന്നെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
നിലവില്‍ കൊറോണ സ്ഥിരീകരിച്ച് എട്ട് പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ മൂന്ന് പേര് എറണാകുളം സ്വദേശികളും രണ്ട് പാലക്കാട് സ്വദേശികളും മലപ്പുറം, കൊല്ലം, യുപി എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ്.
ജില്ലയിലെ 19 കൊറോണ കെയര്‍ സെന്ററുകളിലായി 744 പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടാതെ 15 പേര് പണം നല്കി ഉപയോഗിക്കാവുന്ന കൊറോണ കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: