കൊച്ചി: ലോക്ഡൗണ്‍ കാലത്തെ കൃഷിക്ക് പ്രചാരം കൂടിയതോടെ എറണാകുളം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ (കെവികെ) കാര്‍ഷിക സേവന കേന്ദ്രത്തില്‍ ആവശ്യക്കാരുടെ എണ്ണം കൂടുന്നു. കൃഷിയിലൂടെ സംസ്ഥാനത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കുകയെന്ന കാമ്പെയിനിന്റെ ഭാഗമായി ജില്ലയില്‍ കൃഷി ആരംഭിച്ചവരാണ് പലവിധ ആവശ്യങ്ങള്‍ക്കായി കാര്‍ഷിക സേവന കേന്ദ്രത്തിന്റെ സഹായം പ്രയോജനപ്പെടുത്തുന്നത്.
വ്യക്തികള്‍ മാത്രമല്ല, വിവിധ സ്ഥാപനങ്ങളും സംഘടനകളും സേവനം ആവശ്യപ്പെട്ട് കെവികെയെ സമീപിക്കുന്നുണ്ട്. കാര്‍ഷിക യന്ത്രങ്ങളും സിഎംഎഫ്ആര്‍ഐക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെവികെ കാര്‍ഷിക സേവന കേന്ദ്രത്തിലുണ്ട്. നെല്‍കൃഷിക്ക് നിലമൊരുക്കല്‍, മത്സ്യകൃഷിക്ക് കുളം വൃത്തിയാക്കല്‍, ചെളിയെടുക്കല്‍, മത്സ്യകൂടുനിര്മാണം, കോഴിക്കൂടുകള്‍ തുടങ്ങിയ സേവനങ്ങളും കേന്ദ്രത്തില്‍ നിന്ന് ലഭിക്കും. വിവരങ്ങള്‍ക്ക്: 9526120666.
പ്രതികരിക്കാൻ ഇവിടെ എഴുതുക: