കളമശേരി: മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കുള്ള ഭക്ഷണ വിതരണം നിര്‍ത്തി സര്‍ക്കാരിന്റെ ക്രൂരത. കൊറോണ വാര്‍ഡില്‍ ജോലി ചെയ്യുന്ന നൂറ്റിയമ്പതോളം സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെ നാനൂറോളം പേര്‍ക്ക് ഇന്നുമുതല്‍ ഭക്ഷണമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ഭക്ഷണം വിതരണം ചെയ്തിരുന്നു. എന്നാല്‍ യാതൊരു അറിയിപ്പുമില്ലാതെയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നഴ്സുമാരാണ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്നത്. പെട്ടെന്ന് ഭക്ഷണം നിര്‍ത്തിയാല്‍ അവിടെ താമസിച്ച് ദിവസം മുഴുവനും ജോലി ചെയ്യുന്ന നഴ്സുമാരാണ് ദുരിതത്തിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: