കോഴിക്കോട്: നരിപ്പറ്റയില്‍ ഇന്നലെയും ഒരു കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ സ്ഥിരീകരിച്ച രണ്ട് കോവിഡ് രോഗികളില്‍ ഇക്കഴിഞ്ഞ 14 ന് രോഗം സ്ഥിരീകരിച്ച 30 കാരി ഗര്‍ഭിണിയായ നരിപ്പറ്റ സ്വദേശിനിയുടെ രണ്ട് വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടും. 16 ന് അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ 37 വയസ്സുള്ള കാവിലുംപാറ തോട്ടില്പാലം സ്വദേശിയാണ് രണ്ടാമന്.
മെയ് 8 ന് ദുബായ്- കോഴിക്കോട് വിമാനത്തില്‍ അമ്മയോടൊപ്പം കരിപ്പൂരില്‍ എത്തിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ 35 ആയി. 24 പേര് പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ടവരാണ്. നിലവില്‍ 11 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: