തലശ്ശേരി: സംസ്ഥാന സര്‍ക്കാര്‍ സമസ്ത മേഖലയോടും കാണിക്കുന്ന അവഗണനക്കെതിരെ ഭാരതീയ ജനത മഹിളാ മോര്‍ച്ച നട്ടുച്ചയ്ക്ക് ടോര്‍ച്ചടിച്ച് പ്രതിഷേധിച്ചു. സമരം സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ അധ്യക്ഷ സ്മിത ജയമോഹന്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എന്‍. മോഹനന്, തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ. അനില്‍കുമാര്‍, കെ.എസ്. ജിഷ്ണു എന്നിവര്‍ സംസാരിച്ചു. മഹിളാമോര്‍ച്ച മണ്ഡലം അധ്യക്ഷ ജീന, ഭാരവാഹികളായ ശോഭന രതീഷ്, പ്രീത പ്രതീപ്, ദിനമണി അജിത്ത് എന്നിവര്‍ പങ്കെടുത്തു.
മഹിളാ മോര്‍ച്ച കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമര പരിപാടിയില്‍ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ അര്‍ച്ചന വണ്ടിച്ചാല്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി. അശ്വതി അധ്യക്ഷത വഹിച്ചു. കെ. രതീഷ്, കെ.പി. ലത്തീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
മഹിളാമോര്‍ച്ച കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ബിജെപി മുന്‍ ജില്ലാ സെക്രട്ടറി ടി.വി. ശോഭനകുമാരി മുഖ്യ പ്രഭാഷണം നടത്തി. പി. സതി അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് പി.വി. മനോജ്, മധു മാട്ടൂല്‍, ലസിജ സിദ്ധാര്‍ത്ഥ്, ദീപചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
ഇരിക്കൂര്‍ നിയോജക മണ്ഡലം മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ പയ്യാവുരില് നടന്ന പ്രതിഷേധത്തില്‍ ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് അജികുമാര്‍ കരിയില്‍ സംസാരിച്ചു. മണ്ഡലം സിക്രട്ടറി സ്വപ്ന,വനജ ഫല്ഗുണന്, പി.കെ. സുധാകരന്, സജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
മഹിളാ മോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം പ്രസിഡന്റ് ശോഭ വിളക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ബിന്ദു, അനീഷ, വിജിന എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: