ന്യൂദല്‍ഹി: വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ടീമില്‍ ഒരുപാട് പരീക്ഷണം നല്ലതല്ലെന്നാണ് കൈഫ് പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഹെലോയില്‍ തത്സമയം സംസാരിക്കുകയായിരുന്നു കൈഫ്. താരങ്ങളെ പിന്തുണക്കുന്ന കാര്യത്തില്‍ കോലിക്ക് വീഴ്ച പറ്റിയെന്നാണ് കൈഫ് പറയുന്നത്.
പ്രധാനമായും യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഉദാഹണമായെടുത്താണ് കൈഫ് ഇന്ത്യന്‍ ക്യാപ്റ്റനെതിരെ വിമര്‍ശനമുന്നയിച്ചത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പറ്റ് കീപ്പിംഗില്‍ എത്രത്തോളം പരീക്ഷണങ്ങളാണ് നടത്തിയത്. ഇപ്പോഴിതാ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കെ.എല്‍. രാഹുലിനെ കീപ്പറായി ഉറപ്പിച്ചിരിക്കുന്നു. ഇത് എത്രകാലം മുന്നോട്ട് പോവും. ഒരു സ്ഥിരം കീപ്പറായി രാഹുലിനെ പരിഗണിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ദീര്‍ഘകാലം വിക്കറ്റിന് പിന്നില്‍ നില്ക്കാന് കെല്‍പ്പുള്ള ഒരു യുവതാരത്തെയാണ് വേണ്ടത്. അതിന് നല്ലത് ഋഷഭ് പന്താണ്. ടീമിന്റെ വെള്ളം ചുമക്കേണ്ടവനല്ല അവന്. കോലി പന്തിനെ പിന്തുണക്കണം.
പന്തിന്റെ കാര്യം മാത്രമല്ല, ഫോമിലല്ലാത്ത താരങ്ങളെ പോലും പന്ത് പിന്തുണക്കണം. എങ്കില്‍ മാത്രമേ വിജയം നേടുന്ന ടീമിനെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. ടീം സെലക്ഷനില്‍ കോഹ്ലി ഒരുപാട് പരീക്ഷണം നടത്തുന്നു. അത് പാടില്ല. കഴിഞ്ഞ ലോകകപ്പില്‍ പോലും വലിയ മികവ് കാണിക്കാന്‍ സാധിക്കാത്ത താരങ്ങളെ ഉള്‍പ്പെടുത്തി ടീം കോമ്പിനേഷന്‍ മാറ്റിക്കൊണ്ടിരുന്നു. ഒന്നോ രണ്ടോ കളിയില്‍ ഫോം ഇല്ലെങ്കിലും കോഹ് ലി അവരെ പിന്തുണയ്ക്കണം. കളിക്കാരെ കോഹ്ലി പരുവപ്പെടുത്തണമെന്നും കൈഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: