നെടുമങ്ങാട്: രാജേന്ദ്രന് കാണിയുടെ മരണത്തിന് ഉത്തരവാദികളായ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. കാണിക്കാര്‍ക്ക് എതിരെയുള്ള കൊലപാതക പരമ്പര ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. രാജേന്ദ്രന് കാണിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതുവരെ സമരം നടത്താന്‍ ബിജെപി, ഒബിസി മോര്‍ച്ച, ഹിന്ദു ഐക്യവേദി എന്നി സംഘടനകള്‍ രംഗത്ത് എത്തി. തൊളിക്കോട് മെത്തോട്ടം സെറ്റില്‍മെന്റിലെ രാജേന്ദ്രന് കാണി(51) എക്സൈസ് റയ്ഡിനെ തുടര്‍ന്ന് ഓടുകയും പിറ്റേ ദിവസം പാറകെട്ടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഏപ്രില്‍ 27നായിരുന്നു സംഭവം.
കൂലിവേലയും കഴിഞ്ഞ് വീട്ടിലെത്തിയ രാജേന്ദ്രന്കാണി ഭക്ഷണം പാചകം ചെയ്യാനുള്ള തയാറെടുപ്പ് നടത്തുമ്പോഴായിരുന്നു റയ്ഡിനായി എക്സൈസ് സംഘം എത്തിയത്.
വ്യാജവാറ്റ് നടത്തുകയാണെന്ന് ആരോപിച്ച് വീട്ടിനുള്ളില്‍ കയറി രാജേന്ദ്രന് കാണിയെ മര്‍ദ്ദിച്ചു. ഭയന്ന് വിറച്ച് പുറത്തേക്ക് ഓടിയ രാജേന്ദ്രന് കാണിയെ രാത്രി വൈകിയും കണ്ടെത്തിയില്ല.
പിറ്റേ ദിവസം മൃതദേഹം പാറക്കെട്ടുകള്‍ക്കിടയില്‍ കണ്ടെത്തി. ഇത് എക്സൈസ് സംഘത്തിലെ ഉദ്യോഗസ്ഥന് കൊന്നതാണെന്നും അയാള്‍ക്കെതിരെ കേസെടുക്കണമെന്ന് കാട്ടി ബന്ധുക്കളും ആദിവാസി മഹാസഭയും പോലീസില്‍ പരാതി നല്കി.
എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് കുടുംബക്കാര് ആരോപിച്ചു. അടുത്തകാലത്ത് കാണിക്കാരുടെ ഇടയില്‍ റയ്ഡിനെ തുടര്‍ന്ന് യുവാക്കള്‍ മരണപ്പെട്ട സംഭവങ്ങള്‍ വേറെയുമുണ്ടായിട്ടുണ്ട്. അതൊന്നും പുറംലോകം അറിഞ്ഞിട്ടില്ലെന്ന് ആദിവാാസി മഹാസഭ പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി.സുധീര്‍ മരണമടഞ്ഞ രാജേന്ദ്രന് കാണിയുടെ വീട് സന്ദര്‍ശിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല സംഘത്തെ കൊണ്ട് കേസ് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, മണ്ഡലം സെക്രട്ടറി വേണു ഗോപാല്‍, സംസ്ഥാന പട്ടികവര്‍ഗ്ഗ മോര്‍ച്ച വൈസ് പ്രസിഡന്റ് സരസ്വതി, യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം കടമ്പനാട് രഞ്ജിത്ത്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സജി എം എസ്, പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി നെടുമങ്ങാട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.
ട്രഷറര്‍ നെടുമങ്ങാട് വി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമരം ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറല്‍ സെക്രട്ടറി സുരേഷ് ,ട്രഷറര്‍ വിശ്വന്, ജോയിന്റ് സെക്രട്ടറി സുരേഷ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: