ഐസ്വാള്‍ : കൊറോണ വൈറസ് ലോക്ഡൗണില്‍ ജനങ്ങള്‍ ഇന്ന് പരസ്പരം കൈത്താങ്ങാവുന്ന നിരവധി വാര്‍ത്തകള്‍ ഇന്ന് പുറത്തുവരുന്നുണ്ട്. വിഷമാവസ്ഥയില്‍ ഒട്ടും നിനയ്ക്കാതെ സഹായം ലഭിച്ചാല്‍ അവരോട് നന്ദി അറിയിക്കാതിരിക്കാന്‍ ആവില്ല. എന്നാല്‍ ഇത്തരത്തില്‍ സഹായം ചെയ്ത് പേരുപോലും വെളിപ്പെടുത്താതെ നന്മയുടെ പര്യായമായി മാറിയിരിക്കുകയാണ് മിസോറാം സ്വദേശിയായ വ്യക്തി.
ലോക്ഡൗണില്‍ സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്കായാണ് ഈ വ്യക്തി നന്മ മരമായത്. പ്രതിസന്ധി ഘട്ടത്തില്‍ നാല് പേരുടെ വായ്പ അടച്ചു തീര്‍ക്കാമെന്ന് ബാങ്കുമായി ബന്ധപ്പെട്ട് ഇദ്ദേഹം അറിയിക്കുകയായിരുന്നു. പേരോ മറ്റുവിവരമോ വെളിപ്പെടുത്താന്‍ ഇദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഐസ്വാള്‍ ശാഖയിലെ അധികൃതര്‍ അറിയിച്ചു.
ബാങ്കിന്റെ ജീവനക്കാരില്‍ ചിലര്‍ക്ക് ഇദ്ദേഹത്തെ നല്ല പരിചയമുള്ളതിനാല്‍ ഈ വാഗ്ദാനം അവര്‍ അംഗീകരിച്ചു. വായ്പാ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ പ്രയാസപ്പെട്ടിരുന്ന നാലുപേരുടെ വിവരങ്ങള്‍ ബാങ്ക് അധികൃതര്‍ ഈ വ്യക്തിയെ അറിയിക്കുകയും തുക മുഴുവന്‍ തിരിച്ചു നല്‍കുകയുമായിരുന്നു.
വായ്പാതിരിച്ചടവിന് പ്രയാസപ്പെടുന്ന കുറച്ചു പേരെ സഹായിക്കുന്നതിനായി പത്ത് ലക്ഷം രൂപയാണ് ഇദ്ദേഹം വാഗ്ദാനം ചെയ്തതെന്ന് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഷെറില്‍ വാന്‍ച്ചോങ് പറഞ്ഞു. തുടര്‍ന്ന് വരുമാനം നിലച്ച നാല് പേരെ തിരഞ്ഞെടുത്ത് വിവരമറിയച്ചതിനെ തുടര്‍ന്ന് തുക ഇദ്ദേഹം ഓണ്‍ലൈനായി ബാങ്കിന് കൈമാറി. തൊട്ടടുത്ത ദിവസം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാല് പേരെയും ബാങ്കില്‍ വരുത്തി ഈടുവസ്തുക്കള്‍ തിരികെ നല്കി. അജ്ഞാതനായ വ്യക്തിയുടെ സഹായമനസ്സിന് നിറകണ്ണുകളോടെയാണ് നാല് പേരും അവരുടെ നന്ദി പ്രകാശിപ്പിച്ചത്.
പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും സഹായം കൈപ്പറ്റിയ വ്യക്തികളില്‍ ഒരാള്‍ സമൂഹ മാധ്യമങ്ങളില്‍ വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ ഐസ്വാള്‍ സ്വദേശിയായ ഒരു വ്യവസായിയാണ് സഹായം നല്‍കിയത്. ഇതി മാത്രമേ പുറത്തുവിടാന്‍ സാധിക്കൂവെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: