കോഴിക്കോട്: കോടഞ്ചേരിയില്‍ വീട്ടമ്മയെയും കുടുംബത്തെയും ഗുരുതരമായി മര്‍ദ്ദിച്ച കേസില്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതികള്‍ക്കെതിരെ നടപടിയില്ല. തോട്ടുമൂഴി മുറംപാത്തി പരപ്പാടിവീട്ടില് വസന്തകുമാരിയെയും ഭര്‍ത്താവിനെയും മകനെയും സഹോദരനെയുമാണ് സമീപവാസിയായ കിഴക്കേപറമ്പില്‍ തങ്കച്ചനും മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. കഴിഞ്ഞ ഏപ്രില്‍ 24നാണ് സംഭവം. അക്രമത്തില്‍ വസന്തകുമാരിയുടെ തലക്ക് ഗുരുതരമായി മുറിവേല്‍ക്കുകയും വലതുകൈയുടെ എല്ല് പൊട്ടുകയും ചെയ്തു.
താമരശ്ശേരി പോലീസിലും എസ്പിക്കും തടര്‍ന്ന് വനിതാ കമീഷനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. 15 സെന്റ് സ്ഥലത്ത് കൃഷിപ്പണി ചെയ്താണ് വസന്തകുമാരിയും കുടുംബവും ജീവിക്കുന്നത്. തന്റെ സ്ഥലത്തോട് ചേര്‍ന്ന് വ്യാജവാറ്റടക്കം തങ്കച്ചന് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതായും ഇതിന് തടസ്സമായതിനാല്‍ ഏറെക്കാലമായി ഉപദ്രവം തുടങ്ങിയതായും വസന്തകുമാരി പറഞ്ഞു. കൃഷി നശിപ്പിക്കലും അസഭ്യം പറയലും പതിവാണ്. അതിന് പിന്നാലെയാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ദിവസങ്ങളോളം താമരശ്ശേരി താലൂക്കാശുപതിയില്‍ ചികിത്സയിലായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: