മുംബൈ: ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കളിക്കാരനെ സമ്മര്‍ദത്തിലാക്കും. അതിനാല്‍ താന്‍ ഹ്രസ്വകാല ലക്ഷ്യങ്ങളാണ് ഇഷ്ടപ്പെടുന്നതെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ.
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഒരു തരത്തിലും സഹായിക്കില്ലെന്ന്് ഞാന്‍ മനസിലാക്കി. അത് സമ്മര്‍ദം ഉണ്ടാക്കാനേ ഉപരിക്കൂ. അതിനാല്‍ ഞാന്‍ ഹ്രസ്വകാല ലക്ഷ്യങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഭാവിയിലും ഇത് തുടരുമെന്ന് സ്റ്റാര്‍ സ്പോര്‍ട്സ് ക്രിക്കറ്റ് കണക്ട് ചാറ്റില്‍ രോഹിത് ശര്‍മ പറഞ്ഞു.
ഓരോ പരമ്പരയിലും ടൂര്‍ണമെന്റുകളിലും ലക്ഷ്യങ്ങള്‍ സജ്ജീകരിക്കുന്നത് തനിക്ക് ഏറെ സഹായകമാകും. ഈ രീതി ഭാവിയിലും തുടരും. കൊറോണ മഹാമാരിയെ തുടര്‍ന്ന് എല്ലാ കായിക താരങ്ങളും അവരവരുടെ വീടുകളില്‍ കഴിയുകയാണ്. ക്രിക്കറ്റ് കളിക്കാന്‍ അവസരം കിട്ടുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. എന്നാല്‍ മത്സരങ്ങള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന്് പറയാനാവില്ല.ടി 20 ലോകകപ്പിലാണോ അതോ ഐപിഎല്ലിലാണോ ആദ്യം കളിക്കാനാകുകയെന്ന് കാത്തിരുന്നുകാണാമെന്ന് രോഹിത് പറഞ്ഞു.
മുംബൈ താരമായ രോഹിത് ശര്‍മ 32 ടെസ്റ്റുകളും 224 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 9115 റണ്‍സും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: