സിഡ്നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ പുകഴ്ത്തി മുന്‍ ഓസീസ് താരം ഷെയ്ന് വാട്സണ്. ഐപിഎല്‍ നല്ല ക്രിക്കറ്റിന് എപ്പോഴും മുന്‍തൂക്കം നല്‍കുന്നുവെന്നാണ് വാട്സണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ മറ്റ് പല ലീഗുകളും ഇപ്പോള്‍ കച്ചവടം മാത്രമായി മാറിയെന്നും യഥാര്‍ത്ഥ ക്രിക്കറ്റ് പല ടൂര്‍ണമെന്റില്‍ നിന്നും നഷ്ടപ്പെട്ടുവെന്നും വാട്സണ് പറഞ്ഞു.
ബിഗ്ബാഷ് ലീഗ് (ബിബിഎല്‍) വളരെ മികച്ചൊരു ലീഗായിരുന്നു. എന്നാല്‍ ഇന്ന് ആ ഗുണം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ നല്ല ക്രിക്കറ്റിന് മുന്‍തൂക്കം നല്‍കുന്നില്ല. കാണികള്‍ക്ക് വേണ്ടി മത്സരത്തിന്റെ എണ്ണം കൂട്ടുന്നത് ശരിയല്ല, 2016-17 സീസണില്‍ 32 മത്സരങ്ങളായിരുന്നു ബിബിഎല്ലില്‍ ഉണ്ടായിരുന്നത്. അന്ന് മുപ്പതിനായിരം ആയിരുന്നു ശരാശരി കാണികള്‍.ഇപ്പോള്‍ അവര്‍ ചാനലുകള്‍ക്കുവേണ്ടി 56 മത്സരങ്ങളാക്കി ഉയര്‍ത്തിയപ്പോള്‍ ടൂര്‍ണമെന്റിന്റെ ആവേശം നഷ്ടപ്പെട്ടു. എന്നാല്‍ ചാനലുകാര്‍ക്ക് ലാഭമുണ്ടായി. ബിബിഎല്ലില്‍ കളിക്കുന്നത് ദീര്‍ഘമായതിനാല്‍ കുടുംബത്തെ അത് ബാധിക്കുന്നു.
കുട്ടികളുടെ സ്കൂള്‍ തുറക്കുന്നതിന് മുമ്പ് ടൂര്‍ണമെന്റ് തീര്‍ക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ കുട്ടികള്‍ സ്കൂള്‍ സമയത്തും രാത്രികളില്‍ ഉറക്ക് അളച്ച് മത്സരം കാണുന്നു. ഇത് കുട്ടികളെ ബാധിക്കുമെന്നും വാട്സണ് പറഞ്ഞു. എട്ട് ടീമുകളാണ് ബിബിഎല്ലിലുള്ളത്. മികച്ച താരങ്ങളെ നിലനിര്‍ത്താന്‍ അവര്‍ എപ്പോഴും ശ്രമിക്കുന്നു. ഇവരുടെ കായിക ക്ഷമതപോലും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: