ചെങ്ങന്നൂർ: പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നും ഷോക്കേറ്റ് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. കടമ്പൂര് പടനശ്ശേരിയില്‍ ഓമന, മരുമകള്‍ മഞ്ജു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.
മാന്നാറിലെ ബുധനൂരില്‍ വീടിന് മുന്നില്‍ മുറ്റത്തെ മരച്ചില്ല ഒടിഞ്ഞുവീണാണ് വൈദ്യുത ലൈന്‍ പൊട്ടിയത്. ഇതൊന്നുമറിയാതെ ഈ വഴിയിലൂടെ നടന്നപ്പോഴായിരുന്നു ഓമനയ്ക്ക് ഷോക്കേറ്റത്. ഓമനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മഞ്ജുവിനും ഷോക്കേല്‍ക്കുകയായിരുന്നു. ഓമനയും മഞ്ജുവും സംഭവസ്ഥലത്തുവെച്ച്തന്നെ മരിച്ചു.
ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ആറുവയസ്സുള്ള കുട്ടിക്കും ഷോക്കേറ്റു. കുട്ടി അപകടനില തരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: