കൊച്ചി: ഓപ്പറേഷന് സമുദ്ര സേതു രക്ഷാദൗത്യത്തിന്റെ ഭാഗമായി ലക്ഷദ്വീപില്‍ നിന്നും 59 പേരെ രണ്ട് കപ്പലുകളിലായി കൊച്ചിയില്‍ എത്തിച്ചു. ഉച്ചയോടെയാണ് കപ്പലുകള്‍ തീരത്ത് എത്തിയത്. തുറമുഖത്ത് യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ശേഷം വീടുകളിലേക്ക് മടങ്ങി. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും.
മാലിദ്വീപില്‍ നിന്നുള്ള മൂന്നാം ഇന്ത്യന്‍ സംഘം ഇന്ന് പുറപ്പെടും. 700 പേരടങ്ങുന്ന സംഘവുമായി നാവിക സേനയുടെ ഐ.എന്‍.എസ് ജലാശ്വ വൈകുന്നേരം യാത്ര തിരിക്കും. കപ്പല്‍ മറ്റന്നാള്‍ കൊച്ചി തുറമുഖത്തെത്തും.സംഘത്തില്‍ കൂടുതലും മലയാളികളാണ്. നേരത്തെ ഐ.എന്‍.എസ് ജലാശ്വ, മഗര്‍ എന്നീ കപ്പലുകളിലായി 900 പേരെ കൊച്ചിയില്‍ എത്തിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും തിരിച്ച ജലാശ്വ ഇന്നലെ രാത്രി മാലിദ്വീപില്‍ എത്തി. തുടര്‍ന്ന് യാത്രക്കാരുടെ പരിശോധനകള്‍ക്ക് ശേഷമാകും കൊച്ചിയിലേയ്ക്ക് പുറപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: