തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകളില് തിരക്കൊഴിവാക്കാനെന്ന പേരില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കുന്നത് സര്‍ക്കാരിനു വന്‍ നഷ്ടമുണ്ടാക്കുമെന്നു കണക്ക്. ബിവേറേജസ്(265 )കണ്‍സ്യൂമര്‍ഫെഡ്(36) ഔട്ട്ലെറ്റുകളിലൂടെ മാത്രം വിറ്റാല്‍ ഖജനാവിലേക്കു വരാവുന്ന കോടികളാണ് നഷ്ടമാവുന്നത്. ബാറുകളിലും സര്‍ക്കാര്‍ നിരക്കില്‍ മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കുന്നതിലൂടെ സര്‍ക്കാരിനു ലക്ഷം കോടി രൂപ നഷ്ടം വരുമെന്നാണ് കണക്ക്.
598 ബാറുകളും 357 ബിയര്‍ വൈന്‍ ഷോപ്പുകളുമാണ് കേരളത്തിലുള്ളത്. സര്‍ക്കാര്‍ മദ്യ ഷോപ്പുകളിലും ബാറുകളിലും ഒരേ നിരക്കില്‍ മദ്യം വില്‍ക്കാനാണ് നീക്കം. ഓണ്‍ ലൈന്‍വഴി മദ്യം വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ക്യൂ സംവിധാനം കുറയുമെങ്കിലും സര്‍ക്കാര്‍ മദ്യ ഷോപ്പുകള്‍ മിക്കയവയും റോഡരികിലായതിനാല്‍ കൂടുതല്‍ പേരും ബാറുകളെയായിരിക്കും ആശ്രയിക്കുക. ഇതോടെ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട തുക ബാര്‍ മുതലാളിമാരുടെ പണപ്പെട്ടിയിലാകും.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് ലിറ്റര്‍ മദ്യവും ബിയറുമാണ് ബാറുകളിലെ ശേഖരം. വില വര്‍ധിപ്പിച്ചതിലൂടെ ലാഭത്തില്‍ അമ്പത് ശതമാനം അധികം ലഭിക്കും. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ട മാസമായിരുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ ഏപ്രില്‍ വരെ സമയം ദീര്‍ഘിപ്പിച്ച് നല്കി. എന്നാല്‍ ലൈസന്‍സ് ഫീസ് ബാറുടമകള്‍ ഇനിയും അടച്ചിട്ടില്ല. ഒരു ബാറിന് നാലു ലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. ഇതിലും ഇളവുകള്‍ നല്‍കാനുള്ള നീക്കമുണ്ട്.
മദ്യഷാപ്പുകള്‍ എത്രയും വേഗം തുറക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്
മദ്യഷാപ്പുകള്‍ എത്രയും വേഗം തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. മദ്യഷാപ്പുകളെല്ലാം ഒരുമിച്ച് തുറക്കും. തിരക്ക് കണക്കിലെടുത്ത് ചില നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മദ്യത്തിന്റെ ബുക്കിങ് ഓണ്‍ ലൈന്‍ വഴി സ്വീകരിക്കുകയും ഔട്ട്ലെറ്റുകള് പണം ഈടാക്കി മദ്യം വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്.
ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനം സമയം കുറയ്ക്കും. ഇതു സംബന്ധിച്ചുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി. കൊറോണയെ തുടര്‍ന്ന് വരുമാനം പൊതുവെ സ്തംഭിച്ച അവസ്ഥയിലാണ്. അതിനാല്‍ വരുമാനം വര്‍ധിപ്പിക്കാന്‍ മദ്യത്തിന്റെ വില 35 ശതമാനവും ബിയര്‍ വൈനിന്റെ വില പത്ത് ശതമാനവും വര്‍ധിപ്പിക്കേണ്ടി വരും. ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കും. കള്ളിന് ക്ഷാമം നേരിടുന്നുണ്ട്. തെങ്ങുകളില്‍ കള്ള് പാകപ്പെടുന്നതിനനുസരിച്ചാണ് കള്ളുഷാപ്പുകള്‍ തുറന്നുകൊണ്ടിരിക്കുന്നത്. പാലക്കാട് നിന്ന് കള്ള് കൊണ്ടുവരുന്നതിന് ലൈസന്‍സ് കൊടുത്തിട്ടുണ്ടെന്നും മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: