കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം ചെന്തെങ്ങ് ബസാറില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി എസ്എന്‍പുരം പള്ളിനട സ്വദേശി ഊളക്കല്‍ വീട്ടില്‍ സിദ്ധിക്ക് (23), മുള്ളന്‍ബസാര്‍ സ്വദേശികളായ നെടിയപറമ്പില്‍ ഷാജഹാന് (54), മകന് മുജ്ത്തബ (22), വിളക്ക് പറമ്പില്‍ റഷീദ് (50) എന്നിവരെയാണ് മതിലകം സിഐസി. പ്രേമാനന്ദ കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച്ച രാത്രിയിലാണ് മുള്ളന്‍ബസാര്‍ സ്വദേശി തലക്കാട്ട് ഷാനവാസിന് വെട്ടേറ്റത്. കഞ്ചാവ് ഉപയോഗിക്കുകയും പ്രദേശത്ത് വില്പന നടത്തുകയും ചെയ്യുന്ന സിദ്ധിഖ് പ്രദേശത്തെ ഒരു കടക്ക് മുമ്പില്‍ കൂട്ടുകാരുമൊത്ത് സ്ഥിരമായി തമ്പടിക്കുന്നത് ഷാനവാസ് ചോദ്യം ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഇക്കാര്യം ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് ഷാനവാസിനെ വിളിച്ച് ചെന്തെങ്ങ് ബസാറിലെ കടക്ക് മുന്നിലിട്ട് ആക്രമിക്കുകയായിരുന്നു.
വാള് കൊണ്ട് കൈക്ക് വെട്ടേറ്റ ഷാനവാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോക്സോ, വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ് സിദ്ദിഖ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. 9 പേരുള്ള കേസില്‍ ഇനി അഞ്ച് പേരെ കൂടി പിടികൂടാനുണ്ട്. ഗ്രേഡ് എസ്.ഐ. ക്ലീസണ്‍, പോലീസുകാരായ ഷിജു, മനോജ്, ശ്രീരാഗ്, നവീന്‍, ഹരി, വിപിന്‍, അനുരാജ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: