രണ്ടാംവട്ടം അധികാരമേറ്റ ഉടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം നവഭാരത സൃഷ്ടിക്ക് സജ്ജരാവുക എന്നാണ്. ആ ദിശയിലേക്കുള്ള നീക്കം തുടങ്ങും മുമ്പാണ് ലോകത്തെ നടുക്കി മഹാമാരി വന്നത്. അപ്പോള്‍ മുന്‍ഗണന മഹാമാരിക്കെതിരായ പോരാട്ടത്തിനായി. മറ്റ് രാജ്യങ്ങള്‍ പലതും അന്ധാളിച്ചു നില്ക്കുമ്പോള് ഉണര്‍ന്ന് പ്രവര്‍ത്തിച്ച ഇന്ത്യ രോഗ വ്യാപനത്തിലും മരണത്തിലും വളരെ പിന്നിലായി. രോഗകാര്യത്തില്‍ രാജ്യത്തെ 12-ാം സ്ഥാനത്താക്കാന്‍ കഴിഞ്ഞത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ മേഖല ഒന്നടങ്കവും ഒന്നിച്ചു പ്രവര്‍ത്തിച്ചതിനു പുറമേ പൊതുസമൂഹത്തിന്റെ ജാഗ്രതയും കരുതലും കൊണ്ടുകൂടിയാണ്. കൊറോണയുടെ ഭീഷണി തലപൊക്കുമ്പോഴാണ് ആദ്യത്തെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയ്ക്ക് രണ്ടുതവണയായി 30,000 കോടി രൂപ അനുവദിച്ചതിന് തൊട്ടുപിന്നാലെ 1.7 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. രാജ്യത്തെ 80 കോടി ജനങ്ങളെ മുന്നില്‍ കണ്ട് പ്രഖ്യാപിച്ച പാക്കേജ് അതിവേഗമുള്ള പ്രവര്‍ത്തനത്തിലാണ്. കേന്ദ്രം പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. അപ്പോഴാണ് റിസര്‍വ് ബാങ്ക് ഏതാണ്ട് ആറ് ലക്ഷം കോടിയുടെ ഇളവുകളും വായ്പകളും ബാങ്കുകള്‍ക്കായുള്ള സഹായവുമെല്ലാമായി വന്നത്. ഇതും അപര്യാപ്തമാണെന്നതില്‍ സംശയമില്ല.
രാജ്യത്തിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയുമാണ് പ്രാധാന്യമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. വിമര്‍ശനങ്ങളെ അവഗണിക്കാതെ മുന്നിലുള്ള വെല്ലുവിളികളെ അവസരമാക്കിയാണ് പുതിയ പാങ്കേജിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. എല്ലാ മേഖലകളിലെയും വിദഗ്ധരുമായി കൂടിയാലോചിച്ച് തയ്യാറാക്കിയ പാക്കേജ് ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രോഗ വ്യാപനത്തില്‍ തകര്‍ച്ചയുടെ വക്കോളമെത്തി നില്ക്കുന്ന വന്‍കിട രാജ്യങ്ങള്‍ക്കുപോലും ആശ്രയമായിത്തീര്‍ന്നപ്പോഴാണ് ഇന്ത്യ പുതിയ കുതിപ്പിന് രൂപം നല്‍കിയിരിക്കുന്നത്. നഗരങ്ങളിലും അതിന്റെ പ്രാന്തങ്ങളിലും ഒതുങ്ങി നില്ക്കുന്ന കൊറോണ ഗ്രാമീണ ഇന്ത്യയെ കീഴ്പ്പെടുത്താന്‍ അനുവദിക്കില്ലെന്നുറപ്പാണ്. 46 ശതമാനം ജില്ലകള്‍ക്ക് കൊറോണ അപരിചിതമാണ്. ആ കരുത്താണ് പുതിയ കുതിപ്പിനുള്ള പാക്കേജ് പ്രഖ്യാപിക്കാന്‍ ധൈര്യം നല്‍കുന്നത്. പ്രഖ്യാപനം നിറവേറ്റുമെന്ന വിശ്വാസവും അതില്‍ നിന്നാണ് ഉടലെടുക്കുന്നത്.
കൊറോണ പ്രതിരോധത്തിന് 20 ലക്ഷം കോടിയുടെ പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) യുടെ 10 ശതമാനം വരുന്ന, എല്ലാ മേഖലകള്‍ക്കും പ്രധാന്യം നല്കുന്ന പാക്കേജാണ് മൂന്നാം ഘട്ട ലോക്്ഡൗണ്‍ അവസാനിക്കാനിരിക്കെ രാജ്യത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. സ്വാശ്രയഭാരത് എന്ന പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന് വിശദീകരിക്കുകയും ചെയ്തു. കൊറോണയില്‍ തളര്‍ന്ന സാമ്പത്തിക മേഖലയ്ക്ക് പാക്കേജ് ഉത്തേജനം പകരുമെന്ന് ഉറപ്പാണ്. രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും, സത്യസന്ധമായി നികുതി നല്കുന്ന മധ്യവര്‍ഗത്തിനും,
വികസനമെത്തിക്കുന്ന വ്യവസായികള്‍ക്കും പ്രയോജനം ലഭിക്കുന്നതാണിത്. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും മത്സ്യമേഖലയ്ക്കും പ്രത്യേക പരിഗണനയുണ്ടാകും. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും ഇതിന്റെ അടിസ്ഥാനമാകും ഈ പാക്കേജെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയത് ധനമന്ത്രി വിശദീകരിക്കുകയും ചെയ്തു. ലോകത്തിന്റെ പ്രതീക്ഷയാണ് ഇന്ത്യ. മനുഷ്യനന്മയ്ക്കായി നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും ലോകം തിരിച്ചറിഞ്ഞു. ഈ പ്രതികൂല അവസ്ഥയിലും രാജ്യത്തിന്റെ സംവിധാനം കൂടുതല്‍ കാര്യക്ഷമമാണ്. സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യ, ഉത്പാദന വിതരണ ശൃംഖല, സാമൂഹിക വൈവിധ്യം എന്നീ അഞ്ച് തൂണുകളാണ് ഇന്ത്യയുടെ ശക്തി, അതില്‍ ഊന്നിയാണ് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.
സ്വയംപര്യാപ്തമായ ഇന്ത്യ എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട രാജ്യമെന്ന അര്‍ഥമില്ല. ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്ക്കുന്ന ഇന്ത്യ. ലക്ഷ്യമിടുന്നതും അതുതന്നെയാണ്. നവഭാരത നിര്‍മ്മാണം എന്നതുകൊണ്ട് ലക്ഷ്യമാക്കിയതും സമൂഹത്തിലെ എല്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താാണ് പാക്കേജ്. സാമ്പത്തിക പു
നരുജ്ജീവനത്തിനുള്ള സമഗ്രകാഴ്ചപ്പാട് ഉള്‍ക്കൊണ്ടാണ് പാക്കേജിന് രൂപം നല്‍കിയത്. സമ്പദ്ഘടനയില്‍ ഇതുവരെ വരുത്തിയ മാറ്റങ്ങള്‍ പാവങ്ങളുടെ ജീവിതം മാറ്റിമറിച്ചു. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ശക്തമായ തുടര്‍ച്ചയുണ്ടാകും. വിപുലമായ പരിഷ്കാരങ്ങള്‍ വരും. ധനമന്ത്രി അറിയിച്ചത് അതാണ്. ചെറുകിട ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കുനന ബൃഹത്തായ പദ്ധതി പ്രഖ്യാപനമാണ് ധനമന്ത്രി വിശദീകരിച്ചത്. ഈ മേഖലയ്ക്ക് മൂന്നുലക്ഷം കോടി വായ്പയുടെ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
വായ്പാ കാലാവധി നാലു വര്‍ഷമാക്കും. ഈട് ആവശ്യമില്ല. ഒരു വര്‍ഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നല്‍കും. അങ്ങിനെ പോകുന്നു പദ്ധതിയുടെ വിവരണം. എല്ലാ വിഭാഗങ്ങളെയും പ്രദേശങ്ങളെയും പരിഗണിച്ചുള്ള പദ്ധതിക്ക് രൂപം നല്‍കിയതിനെ പ്രതിബദ്ധതയുടെ പ്രതിഫലമെന്ന് കാണാന്‍ സാധിക്കും. പ്രതിപക്ഷ പാര്‍ട്ടി ഓഫീസുകളില്‍ ബുദ്ധി പണയം വച്ചവര്‍ക്ക് മാത്രമാണ് ഇതിനെ നിരാശയോടെ കാണാനും വിമര്‍ശിക്കാനും കഴിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: