കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് റവന്യൂ റിക്കവറി ഇനത്തില്‍ ഏറ്റവും അധികം തുക പിരിച്ചെടുത്ത നേട്ടം എറണാകുളം ജില്ലയ്ക്ക്. 171.49 കോടി രൂപയാണ് ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിരിച്ചെടുത്തത്
ഇതില്‍ 115.99 കോടി രൂപ റവന്യൂ റിക്കവറി ഇനത്തിലും 55.50 കോടി രൂപ ലാന്‍ഡ് റവന്യൂ ഇനത്തിലുമാണ്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിന്റെ 78.87 ശതമാനവും റവന്യൂ റിക്കവറി ഇനത്തില്‍ ലക്ഷ്യത്തിന്റെ 60 ശതമാനവും പിരിച്ചെടുക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് റെവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന് പറഞ്ഞു.
റവന്യൂ റിക്കവറി വിഭാഗത്തില്‍ 90 ശതമാനവും കുന്നത്തുനാട് പഞ്ചായത്തില്‍ നിന്നാണ്. കണയന്നൂര്‍ 28.69 കോടി രൂപയാണ് സമാഹരിച്ചത്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ കണയന്നൂര്‍ താലൂക്കാണ് ഏറ്റവുമധികം തുക പിരിച്ചെടുത്തത്, 20.09 കോടി. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്പറേഷന് 13.82 കോടി രൂപയും കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് 19.83 കോടി രൂപയും റവന്യൂ റിക്കവറി ഇനത്തില്‍ പിരിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: