ന്യൂദല്‍ഹി: പൗരത്വഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് കലാപം നയിച്ചവരെ പോലീസ് പിടികൂടുന്നതില്‍ അസഹിഷ്ണുതനായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. കൊറോണ വൈറസിനിടെ കലാപകാരികളെ അറസ്റ്റ് ചെയ്യരുതെന്നാണ് റിയാസിന്റെ തിട്ടൂരം. ദല്‍ഹി കലാപത്തിന് നേതൃത്വം നല്കിയ പത്തിലധികം പേരെ കഴിഞ്ഞ ദിവസം തെളവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടിയിരുന്നു.
മനുഷ്യരാകെ ഒന്നിച്ച് നിന്ന് പോരാടേണ്ട കൊറോണ കാലത്തും ഭിന്നത വളര്‍ത്തുന്ന വല്ലാത്ത പണിയിലാണ് അറസ്റ്റിലൂടെ ചെയ്യുന്നതെന്നാണ് ഇദേഹത്തിന്റെ വാദം. കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ മറവില്‍ നിരപരാധികളായ മതന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ച് പ്രതിചേര്‍ത്ത് കേസുകള്‍ ചാര്‍ജ് ചെയ്യുന്നു എന്നത് സെക്കുലര്‍ ഇന്ത്യക്ക് അപമാനമാണെന്നും റിയാസ് പറയുന്നു. എന്നാല്‍, ഇവര്‍ കലാപത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം അടക്കം പുറത്തുവിട്ട ശേഷമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്നുള്ള വസ്തുത റിയാസ് വിഴുങ്ങി.
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തിയാണ് മുഴുവന്‍ ജില്ലകളും റെഡ് സോണ്‍ പരിധിയില്‍ വരുന്ന ഡല്‍ഹിയില്‍ അറസ്റ്റ് നടക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട എഫ്ഐആറും റിമാന്‍ഡ് ഉത്തരവും അറസ്റ്റിനുള്ള കാരണങ്ങളും ഔദ്യോഗിക വെബ്സൈറ്റിലോ അല്ലാതെയോ പരസ്യപ്പെടുത്തുവാന് അധികാരികള്‍ തയ്യാറായിട്ടില്ലന്നും റിയാസ് വാദിക്കുന്നുണ്ട്. എന്നാല്‍, എല്ലാ തെളിവുകളും പുറത്തുവിട്ട ശേഷമാണ് കലാപത്തിന് നേതൃത്വം നല്കിയ മലയാളികള്‍ അടക്കമുള്ളവരെ ദല്‍ഹി പോലീസ് പിടികൂടിക്കൊണ്ടിരിക്കുന്നത്. ഇതു മറച്ചുവെച്ച് ജിഹാദികള്‍ക്കായി റിയാസ്. ഇരവാദം ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: