ന്യൂദല്‍ഹി: കൊറോണയെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് പ്യാകേജും മറ്റും പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ഥം ഗൂഗിളില്‍ തിരഞ്ഞ് നിരവധി പേര്‍.
‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന വാക്കാണ് മോദിജി ഏറ്റവും കൂടുതലായി ഉപയോഗിച്ചത്. തുടര്‍ന്ന് ഇതിന്റെ അര്‍ഥം അറിയാന്‍ ജനങ്ങള്‍ പരക്കം പായുകയായിരുന്നു. രാജ്യത്തെ സ്വയംപര്യാപ്തതയിലേയ്‌ക്ക് വളര്‍ത്തുക എന്ന ലക്ഷത്തോടെ 20 ലക്ഷം കോടിയുടെ പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സ്വാശ്രയ ഇന്ത്യ (ആത്മനിര്‍ഭര്‍ ഭാരത്) എന്നാണ് ഇതിന് പേര് നല്‍കിയത്. ‘സ്വാശ്രയ ശീലമുള്ളത്’ എന്നാണ് ആത്മനിര്‍ഭര്‍ എന്ന വാക്കിന്റെ അര്‍ഥം.
ഗോവ, കര്‍ണാടക, മഹാരാഷ്‌ട്ര തെലങ്കാന, ഗുജറാത്ത് സംസ്ഥാനക്കാരാണ് ആത്മനിര്‍ഭറിന്റെ അര്‍ഥം തിരഞ്ഞവരില്‍ മുന്നില്‍. പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: