ദമ്മാം : കൊറോണ വൈറസ് നിയന്ത്രണങ്ങളാൽ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദിയിൽ നിന്നുള്ള രണ്ടാം ഘട്ടം വിമാന സർവീസുകളുടെ പട്ടിക സൗദി ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു.
മെയ് 19മുതൽ 23 വരെയാണ് രണ്ടാം ഘട്ട വിമാനസർവീസുകൾ തീരുമാനിച്ചിരിക്കുന്നത്. മെയ് 19നു ദമ്മാം-കോഴിക്കോട്, ദമ്മാം-കൊച്ചി, മെയ് 20നു റിയാദ്-കണ്ണൂർ, ദമ്മാം-ബാംഗ്ലൂർ-ഹൈദരാബാദ്, ജിദ്ദ-വിജയവാഡ-ഹൈദരാബാദ്, മെയ് 23നു റിയാദ്-ഹൈദരാബാദ്-വിജയവാഡ , ഇങ്ങനെയാണ് പുതുക്കിയ പട്ടിക
ആദ്യഘട്ടത്തിൽ റിയാദിൽ നിന്നും ദമ്മാമിൽ നിന്നുമുള്ള സർവീസുകൾ ആണ് ഇതുവരെ പൂർത്തിയാക്കിയത്. ജിദ്ദയിൽ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മെയ് 13,14 തീയതികളിൽ ആയിരിക്കും പുറപ്പെടുക.
അടിയന്തിരമായി യാത്ര ചെയ്യേണ്ടവർ രജിസ്റ്റർ ചെയ്യണമെന്നു സൗദി ഇന്ത്യൻ എംബസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: