ന്യൂദല്‍ഹി: പണം ഒഴുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ വര്‍ഷം റദ്ദാക്കിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നാലായിരം കോടിയോളും രൂപ നഷ്ടമുണ്ടാകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോര്‍ ബോര്‍ഡ് ട്രഷറര്‍ അരുണ്‍ ധുമല്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ കളിക്കാരുടെ പ്രതിഫലം കുറയ്ക്കുന്നകാര്യം ഇത് വരെ പരിഗണിച്ചിട്ടിലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും കൂടുതല്‍ പണം ഒഴുകുന്ന ടി 20 ടൂര്‍ണമെന്റാണ് ഐപിഎല്‍. പന്ത്രണ്ട് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇതാദ്യമായി ഐപിഎല്‍ റദ്ദാക്കലിന്റെ അരികിലെത്തിനില്‍ക്കുകയാണ്. മാര്‍ച്ച്് ഇരുപത്തിയൊമ്പതിന് ആരംഭിക്കാനിരുന്ന പതിമൂന്നാമത് ഐപിഎല്‍, കൊറോണയുടെ പശ്ചാത്തലത്തില്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്.
ഈ വര്‍ഷത്തെ ഐപിഎല്‍ റദ്ദാക്കിയാല്‍ വമ്പന്‍ നഷ്ടം തന്നെ നേരിടേണ്ടിവരും. നാലായിരം കോടിയോളം രൂപ ബിസിസിഐക്ക് നഷ്ടമുണ്ടാകും. ചിലപ്പോള്‍ ഇതിലും കൂടുതല്‍ നഷ്ടം വരാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം ഐപിഎല്‍ നടത്താനാകുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് ധുമാല്‍ വ്യക്തമാക്കി.
രാജ്യാന്തര ലോക്ഡൗണെ തുടര്‍ന്ന് പല ദേശീയ ബോര്‍ഡുകളും ചിലവ് ചുരുക്കി തുടങ്ങി. ക്രിക്കറ്റ് ഓസ്ട്രേലിയ കളിക്കാരുടെ പ്രതിഫലം കുറച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും പ്രതിഫലം കുറയ്ക്കുമെന്ന്് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഇതുവരെ പ്രതിഫലം കുറയ്ക്കുന്ന കാര്യം പരിഗണിച്ചിട്ടില്ല. ഓസ്ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കേണ്ട ടി 20 ലോകകപ്പ് നിശ്്ചിത സമയത്ത് തന്നെ നടക്കാനുള്ള സാധ്യത കുറവാണ്്. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനവും സംശയത്തിന്റെ നിഴലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: