കോഴിക്കോട്: ബഹ്റൈനില്‍ നിന്ന് 68 സ്ത്രീകളും 116 പുരുഷന്മാരുമടക്കം 184 പേര് മടങ്ങിയെത്തി. ഇന്നലെ പുലര്‍ച്ചെ 12.40 നാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 0474 പ്രത്യേക വിമാനത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ജില്ലയില്‍ നിന്ന് 67 പേരാണ് തിരിച്ചെത്തിയത്. ഒരു ഗോവ സ്വദേശിയും സംഘത്തിലുണ്ടായിരുന്നു.
രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെയും പാലക്കാട് സ്വദേശിയായ ഒരാളെയും ആംബുലന്‍സുകളില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മറ്റൊരു കോഴിക്കോട് സ്വദേശിയെയും രണ്ട് കണ്ണൂര്‍ സ്വദേശികളെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ഒരു പത്തനംതിട്ട സ്വദേശിയെ പത്തനംതിട്ട കോവിഡ് ആശുപത്രിയിലേക്കും മാറ്റിവിമാനത്തിലെ 90 പേരേയാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. ജില്ലയിലെ 37 പേരെയാണ് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയത്. ജില്ലയിലെ 26 പേരാണ് സ്വന്തം വീടുകളിലേക്ക് പോയത്.
ഗോവയിലേക്കുള്ള യാത്രക്കാരനും സ്വകാര്യ വാഹനത്തില്‍ പ്രത്യേക അനുമതിയോടെ നാട്ടിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: