കൊച്ചി: കേരളം സമ്പൂര്‍ണ കൊറോണ മുക്തമായോ? ആരോഗ്യ വകുപ്പിന്റെ ഉത്തരവു കണ്ടാല്‍ അങ്ങനെ സംശയിക്കും. കൊറോണ വാര്‍ഡുകളിലും ആശുപത്രികളിലും പ്രത്യേക പരിചരണത്തിന് നിയോഗിക്കപ്പെട്ട നഴ്സുമാര്‍ക്കുള്ള ക്വാറന്റൈന് ഇനി വേണ്ടെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. എന്നാല്‍, അങ്ങനെയൊരുത്തരവില്ലെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു, ഉത്തരവിറങ്ങി, പക്ഷേ അത് റദ്ദാക്കി എന്ന് ആരോഗ്യ വകുപ്പധികൃതരും വിശദീകരിച്ചു. കൂട്ടുത്തരവാദിത്വമില്ലായ്മ വ്യക്തമാകുന്നതാണ് സംഭവം.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആശുപത്രികളിലും കൊറോണ വാര്‍ഡുകളിലും പരിചരിക്കുന്നവര്‍ക്ക് പ്രത്യേക ഡ്യൂട്ടിക്രമം നിശ്ചയിച്ച് മാര്‍ച്ച് 30ന് ഉത്തരവിറങ്ങിയിരുന്നു. ഇതനുസരിച്ച് കൊറോണ ഐസിയുവില്‍ ജോലി ചെയ്യുന്നവര്‍ നാലു മണിക്കൂര്‍ വീതം ഒരാഴ്ച ജോലി ചെയ്താല്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം. ഐസൊലേഷന്‍ വാര്‍ഡിലുള്ളവര്‍ ആറു മണിക്കൂര്‍ വീതം 10 ദിവസം ജോലി ചെയ്ത് രണ്ടാഴ്ച ക്വാറന്റൈനിലാകണം. എന്നാല്‍, ഇന്നലെ ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് (സിഎ. 17/23/2020) പ്രകാരം ക്വാറന്റൈനില്‍ പോകണമെന്ന വ്യവസ്ഥ റദ്ദായതായി പറയുന്നു. കൊറോണ ഐസിയുകള്‍ അടച്ചതായി ഉത്തരവിലില്ല. നഴ്സുമാര്‍ ക്വാറന്റൈനില്‍ പോകുകയും വേണ്ട.
കൂടുതല്‍ കരുതല്‍ വേണം, ജാഗ്രത വേണം എന്നിങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിക്കുകയും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് അതിശയിപ്പിക്കുന്നതായി. ഈ വിവരം അറിയില്ലെന്ന് ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് കൂട്ടുത്തരവാദിത്വവും കൂടിയാലോചനകളും എത്രത്തോളം എന്ന് വ്യക്തമാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: