കളമശേരി: അന്താരാഷ്ട്ര നഴ്സ് ദിനമാണിന്ന്. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്ളോറന്‍സ് നൈറ്റിങ്ഗേളിന്റെ ജന്മദിനമായ മെയ് 12, ഇരുനൂറാം ജന്മദിനം. നൈറ്റിങ്ഗേളിന്റെ ലക്ഷക്കണക്കിന് പിന്തുടര്ച്ചക്കാര് പ്രതീക്ഷയുടെ വിളക്കുകളേന്തി, ലോകത്താകെ രാപകല്‍ പോരാടുകയാണ്, വൈറസിനെതിരെ. ജീവിതങ്ങളെ കൊറോണ കൊത്താതെ കാക്കുകയാണ്.
ഇന്ത്യയില്‍ കൊറോണ ബാധിച്ച് ആദ്യത്തെ മരണം സംഭവിച്ചത് കേരളത്തിലായിരുന്നു,. കൊച്ചി കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അത്. ഇന്ത്യയിലെ ആദ്യ കൊറോണ ആശുപത്രിയും ഇതാണ്. കൊറോണ വൈറസിനെക്കുറിച്ച് കാര്യമായ അറിവില്ലാത്ത ആദ്യകാലത്ത്, വൈറസ് ബാധിച്ചവരെ പരിചരിക്കാനിറങ്ങിയ ഇവിടത്തെ നഴ്സുമാര്‍ക്ക് എന്തു ബഹുമതി കൊടുത്താലും അധികമാവില്ല, എന്ത് സമ്മാനിച്ചാലും മതിയാകില്ല.
ശുഭ. എം.എസ് കഴിഞ്ഞ 18 വര്‍ഷമായി കളമശേരി മെഡിക്കല്‍ കോളേജില്‍ നഴ്സാണ്. ആദ്യ കൊറോണാ രോഗി വന്നപ്പോള്‍ ഉള്ളില്‍ ചെറിയ ഭയം തോന്നി, പക്ഷേ അതു പ്രകടിപ്പിച്ചില്ല. അത് രോഗിക്ക് നഴ്സുമാരിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കും. ദൈവങ്ങളെ മനസില്‍ വിചാരിച്ച് സീനിയറായ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ കേട്ട് മുന്നോട്ടു പോയി, പോകുന്നു, ശുഭ പറയുന്നു. ഇനിയും ഇത്തരം സാഹചര്യം വന്നാല്‍ നേരിടാന്‍ ഭയമില്ല. ഭര്‍ത്താവും കുടുംബവും പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്, നഴ്സ് ടെസ് സുനില്‍കുമാര്‍ പറയുന്നു. പോലീസിലുള്ള ഭര്ത്താവുംമക്കളും പൂര്‍ണ പിന്തുണ നല്കുന്നു. നഴ്സിങ് മേഖലയില്‍ പൊതുവേ പുരുഷ നഴ്സുമാര്‍ കുറവാണ് അവര്‍ കൂടുതലായി ഈ മേഖലയില്‍ വരണം നഴ്സ് ജാസ്മിന് ഫിജോയി പറയുന്നു.
ഇവരുടെ പ്രശ്നങ്ങള്‍ അറിയുന്നുണ്ടോ?
നഴ്സിങ് ദിനത്തിലെ വാഴ്ത്തലുകള്‍ക്ക് അപ്പുറം അവരുടെ പ്രശ്നങ്ങളെക്കുറ്ച്ച് ആരറിയുന്നു. കൊറോണയ്ക്ക് എതിരെയും മുമ്പ് നിപ്പയ്ക്കെതിരെയും പോരാടിയ ഈ നഴ്സുമാര്‍ക്ക് ആശങ്കള്‍ ഏറെയുള്ളത് അവരുടെ തൊഴില്‍ കാര്യങ്ങളിലാണ്. 2013 ഡിസംബര്‍ 17ന് സഹകരണ വകുപ്പില്‍ നിന്ന് (കേപ്പ്) കളമശേരി ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് വര്‍ഷങ്ങള്‍ കഴി
ഞ്ഞിട്ടും നഴ്സുമാര്‍ക്ക് സര്‍ക്കാരിന്റെ സേവന-വേതന ആനുകൂല്യങ്ങള്‍ കിട്ടിത്തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഏറ്റെടുത്ത സമയത്ത് 85 നഴ്സുമാരെയാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ബാക്കി 35 പേര് ഇപ്പോഴും കരാര്‍ വ്യവസ്ഥയി
ല്‍ തുടരുകയാണ്. സാങ്കേതിക കാരണങ്ങളാണ് തടസമായി പറയുന്നത്.
ജോലി സ്ഥിരപ്പെടും എന്ന വിശ്വാസത്തിലാണ് അവര്‍ പലര്‍ക്കും പ്രായവുമേറുന്നു. ചിരിച്ച മുഖവുമായി ഉള്ളിലെ വിഷമങ്ങള്‍ അടക്കി രോഗികളോട് അവരുടെ ഒരു ബന്ധുവായി, കൂടപ്പിറപ്പായി ഇടപഴകി കൊണ്ടിരിക്കുകയാണ് ഇവരും ഇവരെപ്പോലെ പലരും.
എസ്. ശ്രീജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: