ബീജിങ് :. കൊവിഡിന്റെ ഉത്ഭവകേന്ദ്രമായ ചൈനയിൽ വീണ്ടും കൊറോണ വൈറസ് പടരുന്നു. വുഹാനിലും റഷ്യന്‍ അതിര്‍ത്തിക്കു സമീപമുള്ള ഷുലാന്‍ നഗരത്തിലുമാണ് പുതിയ രോഗബാധിതരെ കണ്ടെത്തിയത്. ഇതേത്തുടർന്ന് പൊതുയിടങ്ങൾ അടയ്ക്കുകയും പൊതുഗതാഗത സംവിധാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.
ഷുലാനിലെ സിനിമ തിയേറ്ററുകള്‍, വായനശാലകള്‍, കായിക കേന്ദ്രങ്ങള്‍ തുടങ്ങി പൊതുയിടങ്ങള്‍ എന്നിവയാണ് അടച്ചത്. വീണ്ടും ഇളവുകള്‍ പ്രഖ്യാപിക്കുന്നതു വരെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനം പുനരാരംഭിക്കാനാണ് നിര്‍ദേശം. ലോകത്താകെ കൊവിഡ് മരണസംഖ്യ 2,87,336 ആയി. റഷ്യയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,656 പേരാണ് രോഗ ബാധിതരായത്. ഇതോടെ രോഗബാധിതര്‍ 2,21,344 ആയി. 2,009 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യ നാലാം സ്ഥാനത്താണ്.
യു.എസില്‍ 24 മണിക്കൂറിനിടെ 17,484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 960 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ 13,85,834 രോഗികളാണുള്ളത്. ആകെ മരണം 81,795. യുകെയില്‍ 32,065 മരണങ്ങളും 2,23,060 പേര്‍ക്ക് രോഗവും സ്ഥിരീകരിച്ചു. ഇറ്റലിയില്‍ 30,739 പേരാണ് മരിച്ചത്. 2,19,814 പേര് രോഗബാധിതരാണ്. സ്പെയിനില്‍ 26,744 പേര് മരിച്ചു . 2,68,143 പേര്‍ക്ക് രോഗം ബാധിച്ചു. ഫ്രാന്‍സില്‍ 26,643 പേരും ബ്രസീലില്‍ 11,653 പേരും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: