ന്യൂദല്‍ഹി: കൊറോണയെ തുരത്തിയെന്നും വരുതിയിലാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിത്യേന വാര്‍ത്താസമ്മേളനം നടത്തി ഊറ്റംകൊള്ളുമ്പോള്‍ ഇക്കാര്യത്തില്‍ വലിയ നേട്ടം കൈവരിച്ചത് കേന്ദ്രഭരണ പ്രദേശങ്ങള്‍ അടക്കം 18 സംസ്ഥാനങ്ങള്‍. ഇവിടങ്ങളിലെ മുഖ്യമന്ത്രിമാരോ ഭരണാധികാരികളോ നിത്യേന വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുകയോ വീമ്പിളക്കുകയോ ചെയ്യുന്നുമില്ല.
വാക്കിലല്ല പ്രവര്‍ത്തിയിലാണ് കാര്യമെന്ന് തെളിയിച്ച ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇതര സംസ്ഥാനങ്ങളില്‍ പെട്ടുപോയ നാട്ടുകാരെ ശ്രമിക് എക്സപ്രസ് സര്‍വീസുകള്‍ നടത്തി മടക്കിയെത്തിച്ചു. ഇവരില്‍ മറ്റെല്ലാ പാര്‍ട്ടികളിലുംപെട്ട മുഖ്യമന്ത്രിമാരുണ്ട്. ഇവരാരും നാട്ടുകാരെ അതിര്‍ത്തികളില്‍ തള്ളിയിട്ട് പച്ചവെള്ളം പോലും നിഷേധിച്ചുമില്ല.
കേരളത്തില്‍ 512 പേരാണ് ഞായറാഴ്ച വരെ രോഗബാധിതര്‍. രോഗമുക്തി നേടിയവര്‍ 489. മരണം നാല്. ഇതരസംസഥാനങ്ങളില് രോഗബാധയുണ്ടായ ഉടന്‍ അവരെ ക്വാറന്റൈന് ചെയ്തും കൂടുതല്‍ പേരെ പരിശോധിച്ച് രോഗം കണ്ടുപിടിച്ചും വ്യാപനം ഫലപ്രദമായി തടഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേരെത്തിയ ബിഹാര്‍, ഒഡീഷ, ഝാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളും വ്യാപനം ഫലപ്രദമായി തന്നെയാണ് തടഞ്ഞത്. ലോകത്തെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ് ഗോവ. അവിടെ ഒരാള്‍ക്ക് വന്നാല്‍ മതി പടര്‍ന്നു പിടിക്കാന്‍. പക്ഷെ ഏഴു പേര്‍ക്കു മാത്രമാണ് രോഗം ബാധിച്ചത്. അതിവേഗം സര്‍ക്കാരും ആരോഗ്യ മേഖലയും ഉണര്‍ന്നെഴുന്നേറ്റു, രോഗത്തെ തടുത്തു.
യുപി ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നാണ്. വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും. കേരളം പോലെ കാലാവസ്ഥയും വിഭവങ്ങളും കൊണ്ട് അനുഗ്രഹീതവുമല്ല സദാ വരണ്ടുണങ്ങിക്കിടക്കുന്ന ആ സംസ്ഥാനം. കേരളത്തിലെപോലെ മൂന്നരക്കോടിയല്ല. 23 കോടിയാണ് ജനസംഖ്യ. ഇതിനകം 3467 പേര്‍ക്ക് രോഗം ബാധിച്ചു. അവരില്‍ 1653 പേരും രോഗമുക്തരായി. 74 പേര് മരിച്ചു.
ബിജെപി നേതാവ് പേമ ഖണ്ഡുവാണ് അരുണാചല്‍ മുഖ്യമന്ത്രി. ബിജെപി നേതാവ് സര്‍വ്വാനന്ദ് സോനോവാളാണ് ആസാം മുഖ്യമന്ത്രി. ചണ്ഡീഗഡും ദാദ്രനഗര്ഹവേലിയും ലഡാക്കും ആന്‍ഡമാന്‍ നിക്കോബാറും പൂര്‍ണമായും കേന്ദ്രഭരണ പ്രദേശങ്ങളാണ്.
എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയുവിന്റെ നേതാവ് നിതീഷ് കുമാറാണ് ബിഹാര്‍ മുഖ്യമന്ത്രി. കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ഭാഗലാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി. ഡോക്ടര്‍ കൂടിയായ ബിജെപി നേതാവ് പ്രമോദ് സാവന്താണ് ഗോവ മുഖ്യമന്ത്രി. ബിജെപി നേതാവ് ജയ്റാം താക്കൂറാണ് ഹിമാചല്‍ മുഖ്യമന്ത്രി. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് ഹേമന്ത് സോറനാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി. ബിജെപി നേതാവ് എന്‍. ബീരേന്‍ സിങ്ങാണ് മണിപ്പൂര്‍ മുഖ്യമന്ത്രി. എന്‍ഡിഎ ഘടക കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കോണ്‍റാഡ് സാംഗ്മയാണ് മേഘാലയ മുഖ്യമന്ത്രി. എന്‍ഡിഎ ഘടക കക്ഷിയായ മിസോ നാഷല്‍ ഫ്രണ്ട് നേതാവ് സോറാം താങ്ങയാണ് മിസോറാം മുഖ്യമന്ത്രി. ബിജെഡി നേതാവ് നവീന്‍ പട്നായിക്കാണ് ഒഡീഷ മുഖ്യമന്ത്രി. കോണ്‍ഗ്രസ് നേതാവ് വി. നാരായണസ്വാമിയാണ് പോണ്ടിച്ചേരി മുഖ്യമന്ത്രി. ബിജെപി നേതാവായ വിപ്ലവ് കുമാര്‍ ദേവാണ് ത്രിപുര മുഖ്യമന്ത്രി. ബിജെപി നേതാവ് ത്രിവേന്ദ്ര സിങ് റാവത്താണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: