തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ഡൗണിനിടെ ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ വെല്ലുവിളിച്ച് പിണറായി സര്‍ക്കാര്‍. ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് അനുവദിക്കാനാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കി. സാമൂഹിക അകലം പാലിച്ച് ബസ് സര്‍വീസ് നടത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തമായി വാഹനമില്ലാത്തവര്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടും വരെ കാത്തിരിക്കണം. ട്രെയിന്‍ സര്‍വീസുകള്‍ കൂടുതല്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശശീന്ദ്രന് പറഞ്ഞു. കര്‍ണാടക, യുപി ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ബസുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് അയച്ച് തങ്ങളുടെ സംസ്ഥാനങ്ങളിലെ ജനങ്ങളെ തിരികെ എത്തിച്ചിരുന്നു. അതിനിടെയാണ് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ വെല്ലുവിളിച്ച് സര്‍ക്കാര്‍ രംഗത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: