വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് ലോകത്ത് എല്ലായിടത്തും ആളുകള്‍ മരണമടയുന്നുണ്ട്. ചോദ്യങ്ങള്‍ ചൈനയോട് ചോദിക്കുന്നതാണ് നല്ലതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷോഭിച്ച് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് ട്രംപ് സമ്മേളന വേദി വിട്ടു.
യുഎസില്‍ വൈറസ് ബാധ മൂലം പ്രതിദിനം നിരവധി പേര് മരിക്കുകയും രോഗബാധിതരാവുകയും ചെയ്യുന്ന സാഹചര്യത്തിലും മറ്റു രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണ് യുഎസ് എന്ന് ആവര്‍ത്തിക്കുന്നതെന്തിനാണെന്ന് സിബിഎസിന്റെ റിപ്പോര്‍ട്ടര്‍ വൈജിയ ജിയാങ് ട്രംപിനോട് ചോദ്യം ഉന്നയിച്ചു. കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആഗോള മത്സരമായി കാണുന്നതെന്തിനാണെന്നും വൈജിയ ചോജിച്ചു. ഇതില്‍ ക്ഷോഭിച്ച് ഈ ചോദ്യം തന്നോടല്ല ചൈനയോട് ചോദിക്കുന്നതാണ് നല്ലത്. കോവിഡ് ബാധിച്ച് ലോകത്ത് എല്ലായിടത്തും ആളുകള്‍ മരിക്കുന്നുണ്ടെന്നും ട്രംപ് രൂക്ഷമായി പ്രതികരിച്ചു.
ചൈനയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ് വൈജിയയുടെ കുടുംബം. ചൈനയെ കുറിച്ച് തന്നോട് പരാമര്‍ശിക്കുന്നത് എന്തിനാണെന്ന വൈജിയയുടെ അടുത്ത ചോദ്യത്തിന് താനങ്ങനെ ആരേയും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും ട്രംപ് മറുപടി നല്കി അടുത്ത മാധ്യമപ്രവര്‍ത്തകയോട് ചോദ്യം ചോദിക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അവരും വൈജിയയുടെ ചോദ്യവുമായി ബന്ധപ്പെട്ടുള്ള ചോദ്യമാണ് ഉന്നയിച്ചത്. ഇതോടെ ട്രംപ് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ വാര്‍ത്താ സമ്മേളനത്തിനായി തങ്ങളെ വിളിച്ചു വരുത്തിയതല്ലേ. എന്നിച്ച് ഇടയ്ക്ക് വെച്ച് നിര്‍ത്തുന്നത് എന്തിനാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും മറുപടി നല്‍കാതെ ട്രംപ് വേദി വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: