മാവുങ്കാല്‍: കോവിഡ് 19 പ്രതിരോധ പ്രവത്തനത്തിന്റെ ഭാഗമായി മാസങ്ങള്‍ നീണ്ട സേവന പ്രവര്‍ത്തനം കഴിഞ്ഞ് തിരിച്ചു കല്യാണ്‍റോഡിലെ വസതിയിലേക്ക് മടങ്ങിയപ്പോള്‍ കാസര്‍കോട് ജില്ല ആശുപത്രിയിലെ ഹെഡ്നേഴ്സ് റോസമ്മബാബുവിനെ കല്യാണ്‍റോഡ് പൗരാവലി പൂച്ചെണ്ടും ഷാള്‍ അണിഞ്ഞും സ്വീകരിച്ചു.
കാഞ്ഞങ്ങാട് നഗരസഭാ ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ അജയകുമാര്‍ നെല്ലിക്കാടിന്റെ നേതൃത്വത്തില്‍ നടന്ന സ്വീകരണത്തില്‍ ബിഎംഎസ് നേതാവ് ഭരതന് കല്യാണ്‍റോഡ്, നാരായണന് കല്യാണ്‍റോഡ്, സുരേഷ് പുക്കളത്ത് രാജീവന്, ബിജു ശിവശക്തി, ശാന്തമ്മ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: