കാസര്‍കോട്: ഏറ്റവും കൂടുതല്‍ രോഗികള്‍ രോഗമുക്തി നേടിയ ജില്ലയായി കാസര്‍കോട് മാറുമ്പോള്‍ പിറകില്‍ പ്രവര്‍ത്തിച്ച നിര്‍ണായക വിഭാഗമാണ് നഴ്സിംഗ് ജീവനക്കാര്‍. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ആദ്യഘട്ടത്തില്‍ ജില്ലയിലെ വിവിധ ഹെല്‍പ്പ് ഡെസ്കുകളില്‍ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്ക് ഒപ്പം തന്നെ സംസ്ഥാനത്ത് ആകെ നടത്തിയ 37464 സാമ്പിളുകളില്‍ 5105 സാമ്പിളുകളും ജില്ലയില്‍ നിന്നാണ് പരിശോധന നടത്തിയിട്ടുള്ളത്. ഇതില്‍ ഡോക്ടര്‍ മാരോടൊപ്പം സ്രവ പരിശോധന നടത്തുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
സ്വകാര്യ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍, പൊതുജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഇടപെടേണ്ട മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് അണുബാധ നിയന്ത്രണം, കൈകഴുകളിന്റെ പ്രാധാന്യം പിപിഇ കിറ്റ് ഉപയോഗിക്കേണ്ട രീതി തുടങ്ങിയവയെ സംബന്ധിച്ച് പരിശീലനം നല്‍കിയിരുന്നത് നേഴ്സിംഗ് ട്യൂട്ടര്‍മാരും ഇന്ഫെക്ഷന് കണ്ട്രോള് ടീമില്‍ ഉള്‍പ്പെടുന്ന നഴ്സുമാരുമാണ്. ഇത് ആശുപത്രി ജീവനക്കാര്‍ക്കും സേവനാവശ്യങ്ങള്‍ക്കായി ആശുപത്രിയില്‍ പ്രവേശിക്കുന്നവര്‍ക്കും രോഗം പെട്ടന്ന് പിടിപെടുന്നത് ഒഴിവാക്കാനായി. ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഉക്കിനടുക്കയില്‍ ആരംഭിച്ചപ്പോള്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും ഇവരുടെ പങ്കാളിത്തം ഉറപ്പു വരുത്തി.
കോവിഡ് രോഗികളെ പരിചരിക്കുന്നതില്‍ മുഴുവന്‍ സമയവും നേരിട്ട് ഇടപഴകുന്ന ജീവനക്കാരാണ് നേഴ്സുമാര്‍. വാര്‍ഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മടികൂടാതെ വാര്‍ഡുകളില്‍ കര്‍മനിരതരായി പ്രവര്‍ത്തിച്ചു വന്നവരാണിവര്‍. രോഗികളെ നിരന്തരമായി നിരീക്ഷിക്കുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി വേണ്ട സഹായ സഹകരണങ്ങള്‍ ഉറപ്പുവരുത്തുകയും പിപിഇ കിറ്റ് ധരിച്ച് മണിക്കൂറുകളോളം രോഗികളുടെ പരിചരണം ഉറപ്പുവരുത്തുകയും, രോഗികളുടെ സംശയങ്ങള്‍ ദൂരീകരിച്ച് മാനസികമായ എല്ലാവിധ പിന്തുണ നല്‍കുന്നതിന് ഈ ഭൂമിയിലെ മാലാഖമാര്‍ക്ക് സാധിച്ചു.
എല്ലാ സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരുന്നെങ്കിലും കുടുംബത്തിലേക്ക് ഉള്ള രോഗപ്പകര്‍ച്ച തടയുന്നതിന് ഭാഗമായി ദിവസങ്ങളോളം ആശുപത്രിയിലെ അധികൃതര്‍ സജ്ജമാക്കിയ സ്ഥലങ്ങളിലാണ് നഴ്സുമാര്‍ താമസിച്ചിരുന്നത്.ജില്ലയിലെ വിവിധ ആശുപത്രികളിലുമായി ജില്ലാ നഴ്സിങ് ഓഫീസര്‍ രജനി, നിഷ കെ.വി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 27 ഹെഡ് നഴ്സുമാരും 170 സ്റ്റാഫ് നഴ്സുമാരും ജില്ലയിലെ നഴ്സിങ് വിഭാഗം ജീവനക്കാരുടെ കുറവ് പരിഗണിച്ച് ഗവണ്മെന്റ് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ നിയോഗിച്ച തിരുവനന്തപുരം ആലപ്പുഴ കോട്ടയം മെഡിക്കല്‍ സംഘത്തിലെ 10 വീതം നഴ്സുമാരും ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററിലും സജീവമായി പ്രവര്‍ത്തിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്ട്രോള് സെല്ലിലെ നഴ്സിംഗ് ട്യൂട്ടര്‍ മാരുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ജില്ലയില്‍ കോള്‍ സെന്‍സറുകളുടെ പ്രവര്‍ത്തന ആരംഭത്തില്‍ തന്നെ വിദേശത്തുനിന്നും മറ്റും പുറത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പരിശോധനക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് കാസര്‍കോഡ് ജെപിഎച്ച്എന്‍ നഴ്സിങ് ട്യൂട്ടര്‍മാരാണ് നേതൃത്വം നല്‍കിയത് നിലവില്‍ ഈ പ്രവര്‍ത്തനം എന്‍എച്ച്എം കൗണ്‍സിലര്‍മാരാണ് നടത്തിവരുന്നത്. എല്ലാവര്‍ഷവും ഇന്ന് അന്തര്‍ദേശീയ നഴ്സസ് ദിനമായി ആചരിക്കുകയാണ്…ഫ്ലോറന്‍സ് നൈറ്റിംഗളുടെ ജന്മദിനമാണ് മെയ് 12 ലോകാരോഗ്യ സംഘടന നഴ്സസ് ഡേ ആയി ആചരിച്ചു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: