പഴയങ്ങാടി: കണ്ണപുരത്ത് സേവ ഭാരതി പ്രവര്‍ത്തകര്‍ നടത്തിയ കിറ്റ് വിതരണത്തിന് നേരെ സിപിഎം അതിക്രമം. കിറ്റുകള്‍ നശിപ്പിച്ചു. കോവിഡ് എന്ന മഹാമാരിയില്‍ രാജ്യം തന്നെ വിറങ്ങലിച്ച് നില്ക്കുമ്പോള് ചെറുകുന്ന് പഞ്ചായത്തില്‍ കണ്ണപുരത്ത് സേവാഭാരതി പ്രവര്‍ത്തകര്‍ കക്ഷി രാഷ്ട്രിയ ജാതി-മത വിത്യസമില്ലാതെ ജനങ്ങള്‍ക്ക് കൈത്താങ്ങായി നല്കിയ ഭക്ഷ്യധാന്യ കിറ്റുകള്‍ സിപിഎം പ്രവര്ത്തകന് നശിപ്പിച്ചു. കണ്ണപുരത്തേരം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് അതിക്രമം നടന്നത്.
വാര്‍ഡിലെ 150 ഓളം വീടുകളില്‍ സേവാഭാരതി പ്രവര്ത്തകന് സി.വി. സുമേഷിന്റെ നേതൃത്വത്തിലാണ് ധാന്യ കിറ്റ് വിതരണം നടത്തിയത്. കിറ്റ് സിപിഎം.നേതാവിന്റെ വീട്ടിലെ മുത്തശി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞ് വിട്ടിലെത്തിയ സിപിഎമ്മിന്റെ യുവ പ്രാദേശിക നേതാവ് കിറ്റുകള്‍ നശിപ്പിക്കുകയായിരുന്നു. ഒരു മഹാമാരിയെ ഒറ്റമനസായി നേരിടുമ്പോള്‍ സഹായഹസ്തവുമായി എത്തുന്ന ആളുകള്‍ക്ക് നേരെ വിദ്വേഷം പ്രചരിപ്പിച്ച് സഹായം പോലും രാഷ്ട്രിയവല്‍ക്കരിക്കുന്ന സിപിഎം നേതാവിന്റെ നടപടിയില്‍ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പ്രതിഷേധം ഉയരുകയാണ്.
സിപിഎമ്മിന്റെ ശക്തികേന്ദ്രം എന്ന് അവര്‍ തന്നെ അവകാശപ്പടുന്ന സ്ഥലത്ത് കോവിഡ് കാലത്ത് പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ തിരിഞ്ഞ് നോക്കിയിരുന്നില്ല, അത്തരം സ്ഥലങ്ങളിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി എത്തിയത്. ഇതില്‍ വെറളി പൂണ്ട സിപിഎം അക്രമം അഴിച്ചു വിട്ടു. ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന അരാജകവാദികളെ നേതൃത്യം ഇടപെട്ട് നിലയ്ക്ക് നിര്‍ത്തണമെന്ന് ബിജെപി കല്യാശേരി മണ്ഡലം പ്രസിഡണ്ട് വി.വി. മനോജും, സിക്രട്ടറി സി.വി. സുമേഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കല്യശേരി മണ്ഡലം സിക്രറട്ടറി സുമേഷിനെ രാത്രിയില്‍ ഡിവൈഎഫ്ഐ നേതാവായ ആദര്‍ശ് ബൈക്ക് ഇടിച്ച് കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു. തല നാരിഴയ്ക്ക് സുമേഷ് രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: