ന്യൂദല്‍ഹി: കൊറോണ(കൊവിഡ് 19) വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗത്തിനെതിരായ പോരാട്ടത്തില്‍ യോജിച്ച് മുന്നോട്ട് പോകണമെന്നും സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രധാനമന്ത്രി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കൊറോണ പ്രതിരോധത്തില്‍ ഇതുവരെ ജാഗ്രതയുണ്ടായി. ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. സാമ്പത്തിക രംഗത്ത് സ്തംഭനാവസ്ഥ വരാതെ നോക്കണം. കൂടുതല്‍ മേഖലകളിലേക്ക് രോഗം പടരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: