ന്യൂദല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. ലോക്ഡൗണ്‍ ഇളവുകളും, പിന്‍വലിക്കുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകളെ കുറിച്ചും യോഗത്തില്‍ ഇന്ന് ചര്‍ച്ച ചെയ്യും.
ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കണമെന്നാണ് ആശയം ഉയര്‍ന്നിരിക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ചും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് കാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ പറഞ്ഞിരുന്നു. ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ കാര്യത്തിലാണ് ഇനി തീരുമാനം വരേണ്ടത്.
ബുക്കിങ് ഇന്ന് നാലു മണിക്ക് ഐര്‍സിടിസി വെബ്സൈറ്റില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിങ്. ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം അടക്കം പതിനഞ്ച് നഗരങ്ങളിലേക്കാണ് പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ ചൊവ്വാഴ്ച തുടങ്ങുന്നത്.
എല്ലാ ട്രെയിനുളും ദല്‍ഹിയില്‍ നിന്ന് സംസ്ഥാന തലസ്ഥാനങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുക. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള മടക്ക സര്‍വ്വീസും ഉണ്ടാകും. ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസ്. രോഗലക്ഷണം ഇല്ലാത്തവരെയാണ് ട്രെയിനില്‍ കയറ്റുക. 50 ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രെയിന്‍ വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. ഐആര്‍സിടിസി വെബ്സൈറ്റില്‍ മാത്രമാകും ബുക്കിങ്. കൗണ്ടറുകള്‍ വഴി ബുക്കിങ് ഉണ്ടാകില്ല.
അതേസമയം കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ലെന്നും ലോക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വിളിക്കുന്ന യോഗത്തില്‍ ഇക്കാര്യവും സംസ്ഥാനങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തശേഷമാകും നടപടി സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: