തിരുവനന്തപുരം: മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരെ വ്യാജ വാര്‍ത്ത നല്കിയ സിപിഎം ചാനല്‍ കൈരളി ടിവിക്കെതിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും കുമ്മനം രാജശേഖരനെ പുറത്താക്കിയെന്നുള്ള വ്യാജ വാര്‍ത്തയാണ് ഇന്ന് കൈരളി ടിവി നല്‍കിയത്.
സര്‍ക്കാര്‍ ജോലിയും വീടും കുടുംബവും എന്തിന് ഒടുവില്‍ ഗവര്‍ണ്ണര്‍ പദവിപോലും ഉപേക്ഷിച്ച് പൊതുജീവിതത്തിനിറങ്ങിയ കുമ്മനത്തിനെ വെച്ച് വാര്‍ത്ത ചമയ്ക്കുന്ന മാധ്യമപ്രവര്ത്തകര്ക്കറിയില്ലല്ലോ, അങ്ങയുടെ സ്ഥാനം ഒരു മുറിയിലല്ല ലക്ഷോപലക്ഷം ജനങ്ങളുടെ ഹൃദയങ്ങളിലാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കൈരളിയുടെ വ്യാജവാര്‍ത്തക്കെതിരെ കുമ്മനം ഇട്ട വിശദീകരണ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് കെ. സുരേന്ദ്രന് ഇക്കാര്യം പറഞ്ഞത്.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് എന്നെ പുറത്താക്കിയെന്നുള്ള കൈരളി വാര്‍ത്ത ലേഖകന്റെ ഭാവനാ സൃഷ്ടി മാത്രമാണെന്ന് കുമ്മനം രാജശേഖരന് പ്രതികരിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മാര്‍ച്ച് 14 ന് തന്നെ ചികിത്സാര്‍ത്ഥം പന്തളത്തെ ചാങ്ങേത്ത് ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിച്ചതാണ്. രണ്ടാഴ്ചത്തെ ചികിത്സ കഴിഞ്ഞതോടെ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമവും ഇവിടെത്തന്നെയാക്കി.
ഇപ്പോള്‍ ചെങ്ങന്നൂരിലെ കാര്യാലയത്തില്‍ വിശ്രമത്തിലാണ്. ഇക്കാര്യങ്ങളൊക്കെ എന്നോട് നേരിട്ട് ചോദിച്ചാല്‍ അറിയാവുന്നതേ ഉള്ളൂ. എന്നിട്ടും ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത് തരംതാണ മാധ്യമ പ്രവര്‍ത്തനമായി പോയെന്ന് ഖേദത്തോടെ പറയട്ടെ.
എന്റെ പ്രവര്‍ത്തന കേന്ദ്രം ഇപ്പോഴും തിരുവനന്തപുരം തന്നെയാണ്. ബിജെപി ഓഫീസ് ആണ് എന്റെ കുടുംബ വീട്. സംസ്ഥാന പ്രസിഡന്റാണ് കുടുംബ നാഥന്. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവിടേക്ക് മടങ്ങിയെത്തുകയും ചെയ്യും. അപ്പോഴെങ്കിലും ഇപ്പോഴത്തെ വാര്‍ത്ത തിരുത്തി നല്‍കുമെന്ന് കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: