ന്യൂദല്‍ഹി: കോവിഡ് പകര്‍ച്ചവ്യാധിക്കെതിരെയുള്ള മേഖലാ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ കേസരി, മാലദ്വീപ്, മൗറീഷ്യസ്, സേഷെല്‍സ് , മഡഗാസ്കര്‍, കൊമോറോസ് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടു. ഭക്ഷ്യവസ്തുക്കള്‍, എച്ച്സിക്യു ഗുളികകള്‍ ഉള്‍പ്പെടെയുള്ള കോവിഡ് അനുബന്ധമരുന്നുകള്‍, ആയുര്‍വേദമരുന്നുകള്‍ എന്നിവയടക്കമുള്ള മെഡിക്കല്‍ ടീം മെയ് 10 ന് പുറപ്പെട്ടു.
‘മിഷന്‍സാഗര്‍’ എന്നു പേരിട്ടിരിക്കുന്ന വിന്യാസത്തിലൂടെ ഈ മേഖലയില്‍ ഇടപെടുന്ന ആദ്യത്തെ രാജ്യമായിഇന്ത്യ. ഇതുവഴി കോവിഡ് 19 പകര്‍ച്ച വ്യാധിയും അതിന്റെ ബുദ്ധിമുട്ടുകളും നേരിടുന്ന രാജ്യങ്ങള്‍ക്കിടയില്‍ നിലവിലുള്ള മികച്ച ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനുമാവും.
മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷയും വളര്‍ച്ചയും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് ഈ വിന്യാസം. ഇത് അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഇന്ത്യ നല്കുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതും അത് കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് . പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും കേന്ദ്ര ഗവണ്മെന്റിന്റെ മറ്റ് ഏജന്‍സികളുമായും സഹകരിച്ചാണ് പ്രവര്‍ത്തനം.
മിഷന് സാഗറിന്റെ ഭാഗമായി ഇന്ത്യന്‍ നാവിക കപ്പല്‍ കേസരി മാലിദ്വീപിലെ മാലി തുറമുഖത്ത് എത്തി 600 ടണ്‍ ഭക്ഷണസാധനങ്ങള്‍ നല്‍കും. ഇന്ത്യയും മാലിദ്വീപും ശക്തവും സൗഹാര്‍ദ്ദപരവുമായ പ്രതിരോധ നയതന്ത്ര ബന്ധമുള്ള അയല്‍രാജ്യങ്ങളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: