കൊച്ചി:അമ്മയുടെ സ്നേഹവും ലാളനയും വാത്സല്യവും അറിയാതെ വളര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് കൂടെ അവകാശപ്പെട്ടതാണ് മാതൃദിനം.
ഈ മാതൃദിനത്തില്‍ അവര്‍ക്കായി അണിയിച്ചൊരുക്കിയ മ്യൂസിക് വീഡിയോ ആണ് നൊമ്പരങ്ങള്‍…
മറയരുതേ…എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സിനിമ പിന്നണി ഗായകന് രഞ്ജിത്ത് ജയരാമന് ആണ്. കിരണ്‍ കളത്തില്‍ സംഗീത സംവിധാനവും, സജല്‍ ഐപ്പ് കുര്യന് സൗണ്ട് മിക്സിങ്ങും, അംബരീഷ് അപ്പാട്ട് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു.
ഗോപീകൃഷ്ണന് ആര്. നായര്‍ ആണ് ഈ മ്യുസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ആനന്ദ് രാജു ആന്റണി ഛായാഗ്രഹണവും ദേവ് ദത്ത് സന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു. കൃഷ്ണകുമാര്‍ മേനോന് ആണ് നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: