കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മലപ്പുറം കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി (39) ക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 7 ന് ദുബായ്- കരിപ്പൂര്‍ വിമാനത്തിലെത്തിയ പ്രവാസിയാണ് ഇദ്ദേഹം. വൃക്ക സംബന്ധമായഅസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 89 പേരാണ് കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 58 പേര് വീടുകളിലും 31 പേര് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ദുബായ്- കരിപ്പൂര്‍ വിമാനത്തിലെത്തിയ 42 പേരും റിയാദ്- കരിപ്പൂര്‍ വിമാനത്തിലെത്തിയ 16 പേരുമാണ് വീടുകളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 15 പേര് ഗര്‍ഭിണികളാണ്.കോവിഡ് കെയര്‍ സെന്ററിലുള്ള 31 പേരില്‍ 24 പേര് ദുബായ്- കരിപ്പൂര്‍ വിമാനത്തിലും 3 പേര് റിയാദ്- കരിപ്പൂര്‍ വിമാനത്തിലും 4 പേര് നെടുമ്പാശ്ശേരിയിലിറങ്ങിയ ബഹ്റൈന്‍ വിമാനത്തിലും വന്നവരാണ്.
ജില്ലയില്‍ പുതുതായി 572 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2588 ആയി. ഇതുവരെ 22,973 പേരാണ് നിരീക്ഷണം പൂര്‍ത്തിയാക്കിത്. ഇന്നലെ വന്ന 15 പേര് ഉള്‍പ്പെടെ 17 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 15 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: