പള്ളൂരുത്തി: കുമ്പളങ്ങി ഇല്ലിക്കല്‍ അര്‍ദ്ധനാരീശ്വര ക്ഷേത്ര മൈതാനിയിലെ ഗുരുദേവമണ്ഡപത്തിന്റെ ചില്ല് കല്ലെറിഞ്ഞു തകര്‍ത്തയാള്‍ പിടിയില്‍. കുമ്പളങ്ങി സ്വദേശി ഉണ്ണി (50) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ശനിയാഴ്ച പുലര്‍ച്ചെയാണ് മണ്ഡപത്തിന്റെ ചില്ല് തകര്‍ന്നത് നാട്ടുകാര്‍ കാണുന്നത്.
ഗുരുമണ്ഡപത്തിന്റെ മുന്നിലുള്ള കടയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ ഉണ്ണി കല്ലുമായി ഗുരുമണ്ഡപത്തിന് സമീപം കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാളെ പിടികൂടിയത്.
ദേവസ്വം ഭാരവാഹികളും, സി.കെ. ടെല്ഫിയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരും എന്‍.എസ്. സുമേഷിന്റെ നേതൃത്വത്തില്‍ ബിജെപി ഭാരവാഹികളും സംഭവസ്ഥലത്ത് പ്രതിഷേധിച്ചു. കസ്റ്റഡിയിലെടുത്ത ഉണ്ണിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: