കണ്ണൂര്‍: കാശ്മീര്‍ ഹദ്വാരയില്‍ കേണല്‍ അശുതോഷ് ശര്മയടക്കമുളള സൈനികരെ കൊലപ്പെടുത്തിയ സംഭവം മനുഷ്യത്വരഹിതമായ നടപടിയാണെന്നും ഇതിനെ അപലപിക്കുന്നതായും പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ദേശീയ സമിതിയംഗവും ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവുമായ റിട്ട. ലഫ്റ്റനന്റ് കേണല്‍ രാംദാസ് പ്രസ്താവനയില്‍ പറഞ്ഞു.
അതുല്യമായ ദേശസ്നേഹം, ദേശീയബോധം, സര്‍വോപരി ജന്മനാടിന്റെയും ജനതയുടെയും സുരക്ഷയ്ക്കായുള്ള ജീവന് സമര്‍പ്പണം, ഇതൊക്കെ ഒത്തു കൂടിയതാണ് മെയ് 2 ന് കാശ്മീരിലെ ഹദ്വാരയില്‍ നാം കണ്ട ധീരസൈനികരുടെ ജീവത്യാഗം. ഒരു മഹാമാരി ലോകജനതയെ ഗ്രസിച്ചു കൊണ്ടിരിക്കുമ്പോള്‍ പാക്കിസ്ഥാനും ജിഹാദികളും മനുഷ്യത്വ രഹിതമായി ഭീകരാക്രമണം അഴിച്ചുവിടുന്നത് അപലപനീയമാണ്.
പാക്കിസ്ഥാന്റെ ഭീകരവാദ താവളങ്ങളെ നശിപ്പിക്കാന്‍ മുമ്പ് നിയന്ത്രണരേഖ കടന്ന് ഭാരതസേന നടത്തിയ അക്രമങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും ഉണ്ടാവുമെന്ന് മാത്രമല്ല പാകിസ്ഥാന് ഇനിയൊരു അക്രമം നടത്താന്‍ ശ്രമിക്കുകപോയിട്ട് അത് ചിന്തിക്കാന്‍ തന്നെ ധൈര്യപ്പെടാത്തതായിരിക്കും ഇന്ത്യന്‍ സൈന്യം കൊടുക്കാന്‍ പോകുന്ന പാഠങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുപത്തിയൊന്നാം രാഷ്ട്രീയ റൈഫിള്‍സിന്റെ 7 മുന്‍ ഓഫീസര്‍മാര്‍ ഒരേ സ്വരത്തില്‍ കേണല്‍ അശുതോഷ് ശര്‍മയുടെ സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധത രേഖാമൂലം അറിയിച്ചിട്ടുണ്ട് എന്നത് ഭാരത സൈനിക പാരമ്പര്യത്തിന്റെയും ഭാരത സംസ്കാരത്തിന്റെയും മഹത്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: