തിരുവനന്തപുരം: കോറോണ പേടിയില്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താന്‍ മലയാളികള്‍ പെടാപാടു പെടുമ്പോള്‍ ഒരുകൂട്ടര്‍ തിരിച്ചുപോകാനാകാതെ വിഷമിക്കുന്നു.്. അവിധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകാന്‍ കഴിയാത്ത നേഴ്സുമാരും ഡോക്ടര്‍മാരും. നിര്‍ണ്ണായക സമയത്ത് ഇവരുടെ സേവനം ഇല്ലാത്തത് പല ആശുപത്രുകളുടെ പ്രവര്‍ത്തനം തന്നെ തകരാറിലാക്കിയിട്ടുണ്ട്. ഇവരെ തിരിച്ചു കൊണ്ടുപോകാന്‍ കുവൈറ്റ് പ്രത്യേക വിമാനം അയ്ക്കാം എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
കുവൈറ്റില്‍ നിന്നു മാത്രം 50 ഡോക്ടര്‍മാരും 300 ഓളം നേഴ്സുമാരും അവധിക്കായി നാട്ടിലെത്തി. പലരുടേയും അവധി കാലാവധി തീര്‍ന്നു. തിരിച്ചെത്തണം എന്ന് ആവശ്യപെട്ട് പലര്‍ക്കും വാട്സ് അപ്പിലും ഇമെയിലിലും കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കത്തു വന്നു കഴിഞ്ഞു.
നാട്ടില്‍ കഴിയുന്നതാണ് സുഖവും ഇഷ്്ടവും എങ്കിലും ജോലി ഓര്‍ത്ത് തിരികെ പോകാന്‍ ഒരുങ്ങുന്നവര്‍ക്ക് തിരിച്ചു ചെന്നാല്‍ പഴയ പരിഗണന കിട്ടുമോ എന്ന പേടിയും ഉണ്ട്. അതത് പൗരന്മാരെ വിദേശ രാജ്യങ്ങളില്‍നിന്ന് നാട്ടിലെത്തിക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ ഇതിനായുള്ള വന്ദേ ഭാരത് പദ്ധതി കഴിഞ്ഞ ദിവസം തുടങ്ങി. വിദേശത്തുനിന്ന് ആളുകള്‍ എത്തി തുടങ്ങി.നേഴ്സുമാര്‍ ഡോക്ടര്‍മാര്‍ തുടങ്ങി അവശ്യ സേവനം ആവശ്യമുള്ള വരേയും അത്യാവശ്യക്കാരേയും തിരകെ കൊണ്ടുപോകാന്‍ ബന്ധപ്പെട്ട രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉടന്‍ തന്നെ തീരുമാനം ഉണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: