കോഴിക്കോട്: മിഠായിത്തെരുവില്‍ കളക്ടറുടെ ഉത്തരവ് ലംഘിച്ച് കട തുറന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്റെ കട പോലീസ് അടപ്പിച്ചു. നസറുദ്ദീന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്കെതിരെ ടൗണ്‍ പോ ലീസ് കേസെടുത്തു.
പോലീസ് രാവിലെ മിഠായിത്തെരുവിലെത്തിയ വ്യാപാരികളോട് മടങ്ങിപോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശവും മറികടന്നാണ് നസറുദ്ദീന്‍ കട തുറന്നത്. മിഠായിത്തെരുവിലും വലിയങ്ങാടിയിലും അവശ്യ സാധാനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനാണ് കളക്ടറുടെ അനുമതി ഉള്ളത്. എന്നാൽ എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
അവശ്യ സാധാനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാമെങ്കിലും മിഠായിത്തെരുവില്‍ എല്ലാ കടകളും അടഞ്ഞുകിടക്കുകയാണ്. രാവിലെ ഏഴുമുതല്‍ അഞ്ചുവരെയാണ് ജില്ലയില്‍ കടകളുടെ പ്രവൃത്തി സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: