ന്യൂദല്‍ഹി: ധോണി ഇപ്പോഴും ഫോമിലാണ്. ഇന്ത്യക്കായി കളിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ധോണിയുടെ ഭാവിയെക്കുറിച്ച് നിരന്തരം അഭ്യൂഹങ്ങള്‍ ഉണ്ടാക്കിയിട്ട് കാര്യമില്ല. അവസാന തീരുമാനം ധോണിയുടേതായിരിക്കുമെന്നും കുല്‍ദീപ് യാദവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിനുശേഷം കളിക്കളത്തില്‍ നിന്ന വിട്ടുനില്‍ക്കുന്ന ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. വിരമിക്കുന്നതിനെക്കുറിച്ച് ധോണിയാണ് തീരുമാനം എടുക്കേണ്ടത്. അതിനെക്കുറിച്ച് നമ്മള് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് കുല്‍ദീപ് വെളിപ്പെടുത്തി. കായിക ക്ഷമതയുള്ള താരമാണ് ധോണി.
ഇന്ത്യക്കായി ധോണി ഇനിയും കളിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹം. ആരാധകനായ ഞാന്‍ ധോണിയെ ഒരുപാട് ഇഷ്ടപ്പെടുന്നു. ധോണി കളിച്ചാല്‍ നമ്മള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും, കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.
ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ചശേഷം ധോണി ക്രിക്കറ്റില്‍ നിന്ന്് വിട്ടുനില്‍ക്കുകയാണ്. ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കൊറോണ എല്ലാ പ്രതീക്ഷകളും തകര്‍ത്തു. അനിശ്ചിത കാലത്തേക്ക് ഐപിഎല്‍ നീട്ടിവച്ചിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: