മാലി: ലോക്ഡൗണ്‍ മൂലം മാലദ്വീപില്‍ കുടുങ്ങിയ പ്രവാസികളെയും കൊണ്ട് ഐഎന്‍എസ് ജലാശ്വ എന്ന യുദ്ധക്കപ്പല്‍ നാളെ കൊച്ചിയില്‍ എത്തും. മിഷന് സമുദ്ര സേതുവിന്റെ ഭാഗമായി ഇന്നലെ രാവിലെ മുതല്‍ക്കെ കപ്പലില്‍ എത്തേണ്ടവരുടെ പരിശോധന വേലാന എയര്‍പോര്‍ട്ടില്‍ നടത്തി. 750 ഓളം പേരാണുള്ളത്. അതിനു ശേഷം അവരെ പ്രത്യേക ബോട്ടുകളില്‍ മാലി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ എത്തിച്ചു. 600 മാലദ്വീപ് റുഫിയ (3025 രൂപ)യാണ് ഇവരില്‍ നിന്ന് ഈടാക്കുക. ഇന്നു വൈകിട്ട് തുറമുഖം വിട്ട കപ്പല്‍ നാളെ വൈകിട്ട് കൊച്ചിയില്‍ എത്തും. ഐഎന്‍എസ് മഗര്‍ ആയിരത്തോളം പേരുമായി അടുത്ത ദിവസം യാത്ര തിരിക്കും. ഇത് തൂത്തുക്കുടിയിലേക്കാണ് വരുന്നത്. നാടുകളില്‍ എത്തിച്ചത്.
അതേസമയം, ഇന്ത്യന്‍ റെയില്‍വേയുടെ 201 പ്രത്യേക ശ്രമിക് എക്സ്പ്രസുകള്‍ വഴി നാടുകളില്‍ മടക്കിയെത്തിച്ചത് രണ്ടു ലക്ഷം കുടിയേറ്റ തൊഴിലാളികളെയാണ്. വ്യാഴാഴ്ച വരെയുള്ള കണക്കാണിത്. യുപിയും ബിഹാറുമാണ് ഏറ്റവും കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ എത്തുന്ന സ്ഥലം.ബംഗ്ലാദേശില്‍ മെഡിസിനു പഠിക്കുന്ന ജമ്മുകശ്മീര്‍ സ്വദേശികളായ 168 വിദ്യാര്‍ഥികളെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്നു നാട്ടില്‍ മടക്കിയെത്തിച്ചു. ധാക്കയില്‍ നിന്ന് ശ്രീനഗറിലേക്ക് നേരിട്ടായിരുന്നു വിമാന സര്‍വീസ്. മിഷന് വന്ദേഭാരതിന്റെ ഭാഗമായി ബംഗ്ലാദേശിലേക്ക് കൂടുതല്‍ പ്രത്യേക വിമാന സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: