ന്യൂദല്‍ഹി:കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് അധികമായി സജ്ജമാക്കിയ പരിശോധന ലാബുകളിലേക്കുള്ള ടെസ്റ്റിംഗ് കിറ്റുകളുടെ വിതരണത്തിനായി തപാല്‍ വകുപ്പും ഐസിഎംആറും തമ്മില്‍ ധാരണയായി.200 ലാബുകളിലേക്കുള്ള കിറ്റുകളാണ്, ഐസിഎംആര്‍ പ്രാദേശിക ഡിപ്പോകളില്‍ നിന്നും തപാല്‍ വകുപ്പ് എത്തിച്ചു നല്‍കുക. രാജ്യത്ത്, ദിവസേനെ ഒരു ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തുക എന്ന ലക്ഷ്യമാണ് ഇന്ത്യന്‍ വൈദ്യ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി, രാജ്യത്തുടനീളം തങ്ങള്‍ക്കുള്ള 1,56,000 പോസ്റ്റ് ഓഫീസുകളുടെ വിപുലമായ ശൃംഖല ഉപയോഗപ്പെടുത്തി കോവിഡ് പ്രതിരോധത്തില്‍ വീണ്ടും ഭാഗമാവുകയാണ് തപാല്‍ വകുപ്പ് .
ഐസിഎംആറും തപാല്‍ വകുപ്പും തമ്മില്‍ രൂപപ്പെടുത്തിയ പങ്കാളിത്തത്തെ കേന്ദ്ര ഇലക്ട്രോണിക്സ്, വിവരവിനിമയ, ഐടി, നിയമ മന്ത്രിരവിശങ്കര്‍ പ്രസാദ് അഭിനന്ദിച്ചു. ലോക് ഡൗണ്‍ കാലയളവില്‍ തപാല്‍ ഉരുപ്പടികള്‍, മരുന്നുകള്‍, ധനസഹായങ്ങള്‍ എന്നിവയ്ക്ക് പുറമെ അവശ്യക്കാര്‍ക്ക് റേഷന്‍വിഹിതം ,ഭക്ഷ്യസാധനങ്ങള്‍ എന്നിവയും വിതരണം ചെയ്യാന്‍ തപാല്‍ വകുപ്പ് ശ്രദ്ധിച്ചിരുന്നതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ 14 പോസ്റ്റല്‍ സര്ക്കിളുകള്സംസ്ഥാനങ്ങള് എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്ന 16 പ്രാദേശിക ഡിപ്പോകളില്‍ നിന്നുള്ള പരിശോധന കിറ്റുകള്‍ രാജ്യത്തുടനീളം വിതരണം ചെയ്യാന്‍ പ്രത്യേക തയ്യാറെടുപ്പുകളാണ് തപാല്‍ വകുപ്പ് നടത്തിയിട്ടുള്ളത്. ഡ്രൈ ഐസില്‍ പൊതിഞ്ഞാവും ഈ കിറ്റുകള്‍ രാജ്യത്തെ ഉള്‍നാടന്‍ മേഖലകളിലടക്കമുള്ള 200 ലാബുകളില്‍ എത്തിക്കുക.
പോസ്റ്റല്‍ വകുപ്പ്, ഐസിഎംആര്‍ എന്നിവയില്‍ നിന്നും ഇതിനായി നോഡല്‍ ഓഫീസര്‍മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഓരോ പ്രാദേശിക ഡിപ്പോകളില്‍നിന്നുമുള്ള കിറ്റുകളുടെ സുഗമമായ വിതരണം ഇവര്‍ ഉറപ്പാക്കുന്നതാണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: