ന്യൂദല്‍ഹി:പരിശീലന ദൗത്യത്തിനായി ജലന്ധര്‍ എയര്‍ഫോഴ്സ് ബേസില്‍ നിന്നും പറന്നുയര്‍ന്ന വ്യോമസേനയുടെ മിഗ് -29വിമാനം അപകടത്തില്‍പെട്ടു.ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു അപകടം.വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് വിമാനം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ പൈലറ്റ് സുരക്ഷിതമായി സ്വയം വിമാനത്തില്‍ നിന്നും ഇജെക്ട് ചെയ്തു. തുടര്‍ന്ന് പൈലറ്റിനെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: