ന്യൂദല്‍ഹി : കോവിഡ് ബാധിച്ച് മരിച്ച കോണ്‍സ്റ്റബിളിന്റെ മകന് മൂന്ന് വയസ്സുകാരനെ ഏറ്റെടുത്ത് ലേക്സഭാ എംപി ഗൗതം ഗംഭീര്‍. കഴിഞ്ഞ ദിവസം മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരണമടഞ്ഞ കോണ്‍സ്റ്റബിള്‍ അമിത് കുമാറിന്റെ മകന്റെ സംരക്ഷണം ഗംഭീര്‍ ഫൗണ്ടേഷന്(ജിജിഎഫ്) ഏറ്റെക്കും ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോണ്‍സ്റ്റബിള്‍ അമിതിനെ ജീവനോടെ തിരിച്ചെത്തിക്കാന്‍ നമുക്ക് കഴിയില്ല. എങ്കിലും അദ്ദേഹത്തിന്റെ മകനെ എന്റെ മകനേപ്പോലെ വളര്‍ത്തുമെന്ന് ഞാന്‍ ഉറപ്പു നല്കുന്നു. ജിജിഎഫ് അവന്റെ പഠനകാര്യങ്ങളും ഏറ്റെടുക്കുമെന്നും അറിയിച്ചു
തിങ്കളാഴ്ച ജോലി കഴിഞ്ഞു മടങ്ങവേ കോവിഡിന്റെ ലക്ഷണം പ്രകടിപ്പിച്ചു. പിന്നേറ്റ് രാവിലെ രോഗം മൂര്‍ച്ഛിക്കുകയും, ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെ ചികിത്സയ്ക്കായി ദല്‍ഹിയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളെ സമീപിച്ചെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച അമിത് കുമാര്‍ മരണത്തിനു കീഴടങ്ങി. കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കി 24 മണിക്കൂറിനുള്ളിലായിരുന്നു മരണം. ദല്‍ഹിയില്‍ പോലീസില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
അതേസമയം ദല്‍ഹി സര്‍ക്കാര്‍ ഭരണവിഭാഗമാണ് അദ്ദേഹത്തെ തോല്‍പ്പിച്ചതെന്ന് ഗൗതംഗംഭീര്‍ രൂക്ഷമായി വിമര്‍ശിച്ചു. പോലീസ് സംവിധാനത്തിനെതിരെ സ്ഥിരമായി ആക്ഷേപമുന്നയിക്കുന്നവര്‍ കോണ്‍സ്റ്റബിള്‍ അമിത് ജീയുടെ ജീവത്യാഗം ഓര്‍ക്കണം. കോവിഡ് 19നെതിരായ പ്രതിരോധത്തിനിടെയാണ് അതേ രോഗം ബാധിച്ച് അദ്ദേഹം മരിച്ചത്. അദ്ദേഹത്തെ സംബന്ധിച്ച് ജോലിയായിരുന്നു പ്രധാനം. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും ഗൗതംഗംഭീര്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
ഹരിയാനയിലെ സോനിപത് സ്വദേശിയാണ് 31കാരനായ അമിത് കുമാര്‍. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഭാരത് നഗര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന അമിത് കുമാര്‍ ഗാന്ധിനഗറില്‍ ഭാര്യയും മൂന്നു വയസ്സുള്ള മകനുമൊപ്പം വാടകയ്ക്കാണ് കഴിഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: