ജോര്‍ജിയ: കൊറോണ ചിലര്‍ക്ക് സന്തോഷവുമാണ്. ജോര്‍ജിയയിലെ ചെറുപ്പക്കാര്‍ കഴിഞ്ഞ ദിവസം തെരുവുകളില്‍ ആ സന്തോഷം പ്രകടിപ്പിച്ചു. അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്ത് ഇരുപതിനായിരത്തോളം ചെറുപ്പക്കാര്‍ക്ക് റോഡ് ടെസ്റ്റില്ലാതെ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് ടെസ്റ്റ് വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണിത്. ലൈസന്‍സ് കിട്ടിയ ചെറുപ്പക്കാര്‍ അതും പിടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുകയാണ്.
ഡ്രൈവിങ് ലൈസന്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് 19483 യുവാക്കള്‍ക്ക് റോഡ് ടെസ്റ്റ് ഇല്ലാതെ പുതിയ ഡ്രൈവിങ് ലൈസന്‍സ് നല്‍കിയത്. 16 മുതല്‍ 17 വരെ പ്രായമുള്ളവര്‍ക്കാണ് ഡ്രൈവിങ് ലൈസന്‍സ് നല്‍കിയത്. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും യുവാക്കള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചു നല്‍കുമെന്നാണ് അമേരിക്കന്‍ മോട്ടോര്‍ വാഹന അധികാരികള്‍ അറിയിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ലേണേഴ്സ് പെര്‍മിറ്റ് കൈവശമുള്ളവര്‍ക്കാണ് ലൈസന്‍സ് നല്‍കിയത്. ലേണേഴ്സ് പെര്‍മിറ്റ് ചുരുങ്ങിയത് ആറു മാസം മുമ്പെങ്കിലും എടുത്തവര്‍ക്കാണ് അമേരിക്കയില്‍ റോഡ് ടെസ്റ്റിനു ശേഷം ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നത്. ഏതാനും മാസങ്ങളായി റോഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ അമേരിക്കയില്‍ മുടങ്ങി കിടക്കുകയാണ്. ഇതോടെയാണ് അപേക്ഷകരുടെ എണ്ണം പെരുകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: