കട്ടപ്പന: ലോക്ക് ഡൗണില്‍ സമയം പാഴക്കാതെ കലാപരമായ കഴിവുകള്‍ പുറത്തെടുക്കുകയാണ് പണിക്കന് കുടി സ്വദേശി ഐശ്വര്യ. പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, ആക്രിലിക്ക് പെയിന്റിങ്, കോഫി പൗഡര്‍ പെയിന്റിങ്, ബോട്ടില്‍ ആര്‍ട്ട് എന്നിവയിലെല്ലാം ഈ എട്ടാം ക്ലാസ്സുകാരി വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് ഐശ്വര്യക്ക് ഈ ലോക്ക് ഡൗണ്‍ കാലം കലാ സപര്യക്കുള്ള കാലമായി മാറി.
പണിക്കന്‍കുടി അടയ്ക്കാമുണ്ടയില്‍ ഐശ്വര്യ ഒന്നര മാസത്തിനുള്ളില്‍ ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍ വരച്ചു. പ്രകൃതിയും, മനുഷ്യരുമാണ് ഈ പെണ്‍കുട്ടിയുടെ പ്രധാന പ്രമേയം. പെയിന്റും, ന്യൂസ് പേപ്പറും, ടിഷ്യൂ പേപ്പറും ബോട്ടില്‍ ആര്ട്ടിന് പ്രയോജനപ്പെടുത്തി.
ഫേബ്രിക്ക് പെയിന്റിങിലും കഴിവുണ്ട്. സ്ക്കൂള് ജില്ല കലോത്സവത്തില്‍ ഫേബിക്ക് പെയിന്റിങില്‍ സമ്മാനം നേടിയിട്ടുണ്ട്, ഫാഷന്‍ ഡിസൈനറുമായ ശ്രീജയുടെ പ്രോത്സാഹനം ഐശ്വര്യക്കുണ്ട്. സുനിലാണ് അച്ഛന്, ഏക സഹോദരന് അശ്വിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: