കോഴിക്കോട്: അമ്മാവന് ശ്രീധരന് കൂത്താളി, കായികാധ്യാപകന് ബാലകൃഷ്ണന് , കോച്ച് ഒ എം നമ്പ്യാര്‍, ഭര്‍ത്താവ് ശ്രീനിവാസന്..രാജ്യം കണ്ട ഏറ്റവും മികച്ച ഓട്ടക്കാരി പി ടി ഉഷയുടെ കുതിപ്പിനു കരുത്തേകിയവരാണിവര്. എന്നാല്‍ ഉഷയെ വഴികാട്ടിയത് മറ്റൊരാളാണ്. അല്ലങ്കില്‍ അദ്ദേഹത്തിന്റെ ഉപദേശമാണ്. അത് അരെന്ന് ഉഷ തന്നെ പറയുന്നു.
”തികഞ്ഞ ഈശ്വര വിശ്വാസിയാണ്. തൃക്കോട്ടൂര്‍ മഹാഗണപതിക്ഷേത്രത്തിലെത്തി വഴിപാട് നടത്താതെ ഒരു മത്സരത്തിന് പോയിട്ടില്ല. ഓട്ടം കഴിഞ്ഞ് തിരികെ എത്തുമ്പോഴും ക്ഷേത്രത്തിലെത്തി തൊഴും. കുട്ടികളുടെ വിശ്വാസം എന്തായാലും അവരെയുംകൊണ്ട് മീറ്റിനു പോകുമ്പോള്‍ ഓരോരുത്തരുടെയും പേരില്‍ ഞാന്‍ അര്‍ച്ചന നടത്തും. പഴവങ്ങാടി ക്ഷേത്രത്തില്‍ തേങ്ങാ ഉടയ്ക്കുന്നത് വലിയ വിശ്വാസമാണ്. പ്രതിസന്ധി ഘട്ടത്തിലൊക്കെ നാളീകേരം ഉടയ്ക്കുന്നത് നേരും. തിരുവനന്തപുരത്ത് പോകുമ്പോള്‍ പഴവങ്ങാടിയിലെത്തി തേങ്ങാ ഉടയ്ക്കാതെ പോരാറില്ല.
പിന്നെ ഇഷ്ടം ഗുരുവായൂരപ്പനോടാണ്. ഇടയ്ക്കിടെ പോകും” അമ്മയില്‍നിന്നാണ് ഗണേശ ഭക്തി ഉഷയ്ക്ക് കിട്ടിയത്. മകന് വിഘ്നേഷ് എന്ന പേരിട്ടതും ഈ ഭക്തിയില്‍ നിന്നുതന്നെ. സ്വാമി വിവേകാനന്ദനാണ് ആദര്‍ശ പുരുഷന്. ഉഷയ്ക്ക് ലഭിച്ച നൂറുകണക്കിന് മെഡലുകള്‍ അടുക്കി വെച്ചിരിക്കുന്നതും വിവേകാനന്ദ ചിത്രത്തിനു മുന്നില്‍.. Get up, and set your shoulder to the wheel – How long is this life for? As you have come into this world, leave some mark behind.. (ഏതു സാഹചര്യത്തേയും തന്റേടത്തോടെ നേരിടൂ. ജീവിതം എത്ര നാളത്തേക്ക്? നിങ്ങള്‍ ഭൂമിയില്‍ വന്ന സ്ഥിതിക്ക് എന്തെങ്കിലും അടയാളം ബാക്കിവെക്കൂ ) എന്ന വിവേകാനന്ദ സന്ദേശമാണ് ഉഷയ്ക്ക് വഴികാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: